Latest NewsKeralaNews

കണ്ണൂർ, കാസർകോട് ജില്ലയിലെ ഡാറ്റ ചോർന്നതിൽ സമഗ്രാന്വേഷണം വേണം: യുവമോർച്ച

തിരുവനന്തപുരം• കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ രോഗികളുടെ ഡേറ്റ ചോർന്നതിൽ മറ്റൊരു അഴിമതി കൂടി പുറത്തുവന്നിരിക്കുകയാണ് സ്പ്രിംഗ്ലർ ഡേറ്റാ അഴിമതിക്ക് ശേഷം ബാംഗ്ലൂരിലുള്ള കമ്പനിക്ക് ഡേറ്റാ ചോർന്ന് ലഭിച്ചത് വളരെ ഗൗരവത്തോടുകൂടി ആണ് കാണേണ്ടത് ഡാറ്റാ ചോർച്ചയിൽ അഴിമതിയുണ്ടെന്ന് സംശയിക്കുന്നതിനാൽ സമഗ്ര അന്വേഷണം നടത്തണമെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ജെ ആർ അനുരാജ് ആവശ്യപ്പെട്ടു.

ജില്ലയിലെ ഡാറ്റകൾ ഡിഎംഒ യിൽ നിന്നും ജില്ലാ പോലീസ് മേധാവി സംസ്ഥാന കൺട്രോൾ റൂം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എന്നിവർക്കാണ് ലഭിക്കുന്നത്. ഇവരിൽ നിന്നും ഡാറ്റകൾ എങ്ങനെ ചോർന്നൂവെന്ന്‌ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.ഡേറ്റ ചേർന്നതിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയിലെ ഡാറ്റാ ചോർച്ചയെ കുറിച്ച് ആരോഗ്യ മന്ത്രിയുടെ പ്രതികരണം നിരുത്തരവാദപരമാണ് ഡാറ്റാ ചോർച്ച ലഘൂകരിച്ച് അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിൽ യുവമോർച്ച ജില്ലാ പ്രസിഡണ്ട് സജിത സംസ്ഥാന സെക്രട്ടറി അഡ്വ: വിഷ്ണു എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ നന്ദു, ആനന്ദ് ,അഭിജിത്ത് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button