Latest NewsIndia

‘ജയ് ബജ്‌രംഗ് ബലി’ എന്ന് എഴുതിയ വാഹനത്തില്‍ പശുക്കടത്ത്; അഞ്ചുപേർ അറസ്റ്റില്‍

രണ്ട് പശുക്കള്‍ ഉള്‍പ്പെടെ ആറ് കന്നുകാലികളെ കടത്താനായിരുന്നു അഞ്ചംഗ സംഘത്തിന്റെ ശ്രമം.

മുംബൈ: മഹാരാഷ്ട്രയില്‍ അനധികൃതമായി പശുക്കളെ കടത്താന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍. ‘ജയ് ബജ്‌രംഗ് ബലി’ എന്ന് എഴുതിയ വാഹനത്തിലാണ് കന്നുകാലികളെ കടത്താന്‍ ശ്രമിച്ചത്. നയീം ഫാറൂഖ് ഖുറേഷി(28), ഷാരൂഖ് സലീം ഖുറേഷി(23), അല്‍ത്തമാസ് സലീം ഖുറേഷി(21), സലീം സുലേമാന്‍ ഖുറേഷി(50), മുന്ന ബഷീര്‍ സയ്ദ്(35) എന്നിവരാണ് പിടിയിലായത്. നാസിക്കില്‍ വെച്ചാണ് അഞ്ചംഗ സംഘം പിടിയിലായത്.

രാത്രി സംശയാസ്പദമായ സാഹചര്യത്തില്‍ പശുക്കളെ വാഹനത്തില്‍ കയറ്റുന്നത് കണ്ട അനില്‍ ബൊരസ്തെ എന്നയാള്‍ പ്രദേശവാസികളെ വിവരമറിയിച്ചതോടെയാണ് ഇവര്‍ പിടിയിലായത്. വിവരമറിഞ്ഞതോടെ പ്രദേശവാസികള്‍ എത്തി വാഹനം തടഞ്ഞു. രണ്ട് പശുക്കള്‍ ഉള്‍പ്പെടെ ആറ് കന്നുകാലികളെ കടത്താനായിരുന്നു അഞ്ചംഗ സംഘത്തിന്റെ ശ്രമം. വിവരമറിഞ്ഞു സംഭവ സ്ഥലത്ത് എത്തിയ പോലീസ് അഞ്ചു പേരെയും ഒപ്പം കന്നുകാലികളെ കടത്താന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു.

അർണാബ് ഗോസ്വാമിയെയും ഭാര്യയെയും ആക്രമിച്ച സംഭവം , പ്രതികൾക്ക് ജാമ്യം അനുവദിച്ചു

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 11, മഹാരാഷ്ട്ര മൃഗ സംരക്ഷണ നിയമത്തിലെ 11(ഡി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2 ലക്ഷം രൂപയിലധികം വില മതിക്കുന്ന രണ്ട് ബൈക്കുകളും പോലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കളക്ടറുടെ നിരോധനാജ്ഞ ഉത്തരവ് ലംഘിച്ചത്തിനും ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button