Latest NewsNewsKuwaitGulf

കുവൈറ്റിൽ ഇന്ത്യക്കാരുൾപ്പെടെ 213 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : 213 പേർക്ക് കൂടി ​ കുവൈറ്റിൽ കോവിഡ്​ സ്ഥിരീകരിച്ചു. ഇതിൽ 61പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് 3288 പേർക്കാണ് കോവിഡ് ബാധിച്ചത്. 206 പേർ സുഖം പ്രാപിച്ചപ്പോൾ, 1012പേർ ഇതുവരെ രോഗമുക്തി നേടി. പുതിയ വൈറസ്​ ബാധിതരോടൊപ്പം തന്നെ രോഗമുക്​തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ആശ്വാസം നൽകുന്നു.

22പേർ കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 2254 പേരാണ്​ ചികിത്സയിലുള്ളത്​. 64 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു​. ഇതിൽ 30 പേരുടെ നില ഗുരുതരമാണ്​. കഴിഞ്ഞ നാല്​ ദിവസത്തിനിടെ 514 പേർക്ക് രോഗം ഭേദമായി. ഒരു ഇന്ത്യക്കാരനും ഒരു സ്വദേശിയും കൂടി മരിച്ചു.

സൗദിയിൽ മൂന്ന് പ്രവാസികളുള്‍പ്പെടെ അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മക്കയിലും ജിദ്ദയിലുമായി 31നും 82നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 144 ആയെന്നും പുതിയതായി 1289 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 18811ലെത്തിയെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ രോഗികളിൽ ർ. 84 ശതമാനവും വിദേശികളാണ്,16 ശതമാനം മാത്രമാണ് സൗദി പൗരന്മാർ. . 174 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു.ആകെ രോഗമുക്തരുടെ മൊത്തം എണ്ണം 2531ലെത്തി. 16136 പേരാണ് ചികിത്സയിലുള്ളത്. രോഗികളെ കണ്ടെത്താനുള്ള രാജ്യ വ്യാപക പരിശോധന ആരോഗ്യ വകുപ്പ് തുടങ്ങിയിട്ട് 12 ദിവസം പിന്നിടുന്നു. നിരവധി മെഡിക്കൽ സംഘങ്ങൾ ഇറങ്ങിയുള്ള സജീവമായ ഈ ഫീൽഡ് സർവേയിലൂടെയാണ് രോഗികളെ കണ്ടെത്തുന്നതെന്നും 10 ലക്ഷം ആളുകളെ ഇതിനകം ഈ സംഘങ്ങൾ സമീപിച്ചുകഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.

Also read : വിവിധ കാരണങ്ങളാല്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ നടപടി സ്വീകരിച്ച് കേരളം

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. 51പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 37പേർ ഒമാൻ സ്വദേശികളും 17പേർ വിദേശികളാണെന്നും രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 2049ലെത്തിയെന്നും ഒമാൻ ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച വാർത്ത കുറിപ്പിലൂടെ അറിയിച്ചു. രോഗ മുക്തി നേടിയവരുടെ എണ്ണം 364ലെത്തി. ഒമാനിൽ ഇതുവരെ 10പേർ  കോവിഡ് ബാധിച്ച് മരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു

ഖത്തറിനെ ആശങ്കയിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,420 പേരിൽ നടത്തിയ പരിശോധനയിൽ 957 പേരില്‍ കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 11,244ലെത്തി. 54 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 1,066 ആയി ഉയര്‍ന്നിട്ടുണ്ട്. രണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 10പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 10,168 പേർ ചികിത്സയില്‍ കഴിയുന്നു. കോവിഡ് പരിശോധനക്ക് വിധേയമായവരുടെ ആകെ എണ്ണം 85,709 ലെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനമുള്ള രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണുള്ളത്. ഇന്നലെ 929 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button