Latest NewsNewsSaudi ArabiaGulf

സൗദിയിൽ അഞ്ച് പ്രവാസികൾ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു, പുതുതായി 1325 പേർക്ക് രോഗം സ്ഥിരീകരിച്ചു

റിയാദ് : സൗദിയിൽ അഞ്ചു പ്രവാസികൾ കൂടി ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലും മക്കയിലുമായി 25നും 50നുമിടയിൽ പ്രായമുള്ള അഞ്ചു പേരാണ് മരിച്ചതെന്നും, രാജ്യത്ത് കോവിഡ് മരിച്ചവരുടെ എണ്ണം 157ലെത്തി. പുതുതായി 1325 പേർക്ക് രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ 15 ശതമാനം സൗദി പൗരന്മാരും 85 ശതമാനം വിദേശികളുമാണെന്നും രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 21402 ആയെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

169 പേർ പുതുതായി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ മൊത്തം എണ്ണം 2953 ആയി. ചികിത്സയിലുള്ള 18292 പേരിൽ 125 ആളുകൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. രോഗികളെ കണ്ടെത്തുവാൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി ആരംഭിച്ച ഫീൽഡ് സർവേ 14 ദിവസം പിന്നിട്ടു. ആരോഗ്യവകുപ്പിന്‍റെ പ്രത്യേക സംഘങ്ങൾ വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്.

Also read : യുഎഇയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍, ഇന്ത്യയില്‍ നിന്നും ഡോക്ടര്‍മാരെ അയക്കും

ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം 12000പിന്നിട്ടു. 2,808 പേരില്‍ നടത്തിയ പരിശോധനയിൽ 643 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 12,564 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 109 പേർ സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരായവരുടെ എണ്ണം 1,243ലെത്തി. രാജ്യത്ത് ആകെ 10പേർ കോവിഡ് ബാധിച്ച് മരിച്ചു. 11,311 പേരാണ് ചികിത്സയിലുള്ളതെന്നും, രാജ്യത്ത് 91,415 പേര്‍ കോവിഡ് പരിശോധനക്ക് വിധേയമായതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അത്യാവശ്യമില്ലാതെ പുറത്ത് ഇറങ്ങരുതെന്നും നിർദേശമുണ്ട്. കഴിഞ്ഞ ദിവസം പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ഖുവാരി ജനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് വീട്ടിനുള്ളില്‍ തന്നെ കഴിയണമെന്ന്  ആഹ്വാനം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button