KeralaLatest NewsNews

കഴിഞ്ഞ പ്രളയത്തിന് സാലറി ചലഞ്ചിൽ പങ്കെടുത്തത് സർക്കാർ ഉത്തരവ് ഉണ്ടായിട്ടല്ല; അത് ഇത്തവണയും തുടരുന്നു; ന്യായീകരണങ്ങളും വിചാരണകളും പൂർവ്വാധികം ശക്തമായിത്തന്നെ തുടരുകയെന്ന് ദീപ നിശാന്ത്

സർക്കാരിന്റെ സാലറി ചലഞ്ചിൽ പ്രതികരണവുമായി ദീപ നിശാന്ത്. സർക്കാർ ഉത്തരവുണ്ടായിട്ടല്ല, കഴിഞ്ഞ പ്രളയത്തിന് സാലറിചലഞ്ചിൽ പങ്കെടുത്തതെന്നും ഇന്നാട്ടിൽ ജീവിക്കുമ്പോൾ ഇവിടുത്തെ മനുഷ്യരോട് ഒരു കടമയുണ്ടെന്ന് ബോധ്യമുള്ളതുകൊണ്ടാണെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ആ ബോധ്യമുള്ളിടത്തോളം ഒരു കോടതിവിധിയും തീരുമാനത്തെ മാറ്റില്ലെന്നും ദീപ നിശാന്ത് കൂട്ടിച്ചേർക്കുന്നു.

Read also: കേരളമെന്ന കുടുംബത്തിന്റെ നാഥന് “പെരിയ കേസ്” നടത്താൻ മുന്തിയ വക്കീലിനെയിറക്കാൻ കാശുണ്ട്; വിമർശനവുമായി വി. മുരളീധരൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പോസ്റ്റിനു താഴെയും ടാഗിയും വിജയാഹ്ലാദം പ്രകടിപ്പിക്കുന്ന എല്ലാ ജീവികളും അറിയാനാണ്…

സർക്കാർ ഉത്തരവുണ്ടായിട്ടല്ല, കഴിഞ്ഞ പ്രളയത്തിന് സാലറിചലഞ്ചിൽ പങ്കെടുത്തത്. പൈസ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുന്നതു കൊണ്ടുമല്ല. ഇന്നാട്ടിൽ ജീവിക്കുമ്പോൾ ഇവിടുത്തെ മനുഷ്യരോട് ഒരു കടമയുണ്ടെന്ന് ബോധ്യമുള്ളതുകൊണ്ടാണ്. അതിത്തവണയും തുടരുന്നു.

ആ ബോധ്യമുള്ളിടത്തോളം ഒരു കോടതിവിധിയും തീരുമാനത്തെ മാറ്റില്ല.

ആഹ്ലാദം തുടരുക… ന്യായീകരണങ്ങളും വിചാരണകളും പൂർവ്വാധികം ശക്തമായിത്തന്നെ തുടരുക…

shortlink

Related Articles

Post Your Comments

Related Articles


Back to top button