KeralaLatest NewsNews

സാമ്പത്തിക ഞെ​രു​ക്ക​ത്തി​നി​ടയിലും പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് പ​ണം അ​നു​വ​ദി​ച്ച് സർക്കാർ

തി​രു​വ​ന​ന്ത​പു​രം: സാമ്പത്തിക ഞെ​രു​ക്ക​ത്തി​നി​ടയിലും പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് പ​ണം അ​നു​വ​ദി​ച്ച് സർക്കാർ. അ​ഭി​ഭാ​ഷ​ക​രാ​യ മ​നീ​ന്ദ​ര്‍ സിം​ഗ്, പ്ര​ഭാ ബ​ജാ​ജ് എ​ന്നി​വ​രുടെ ഫീ​സും മ​റ്റ് ചി​ല​വു​ക​ള്‍​ക്കു​മു​ള്ള പ​ണ​മാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​ത്. ഇതിന് പുറമെ ബി​സി​ന​സ് ക്ലാ​സി​ലെ യാ​ത്ര, ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലി​ലെ താ​മ​സം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യ്ക്ക് പ​ണം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ തു​ക എ​ത്ര​യാ​ണെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞി​ട്ടി​ല്ല. എ​ജി​യു​ടെ ശി​പാ​ര്‍​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പാ​ണ് തു​ക അ​നു​വ​ദി​ച്ചു​ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

Read also: പിണറായിക്കെതിരെ മിണ്ടാന്‍ പാടില്ലെന്ന നിലപാടാണ് കടകം പള്ളിക്കും മറ്റുള്ളവര്‍ക്കും; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ തെറ്റിദ്ധരിപ്പിക്കുന്ന ശകുനിയാണ് കടകംപള്ളി ;- കെ സുരേന്ദ്രന്‍

കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യി​രു​ന്ന കൃ​പേ​ഷ്, ശ​ര​ത് ലാ​ല്‍ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച്‌ ഹൈ​ക്കോ​ട​തി സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കേ​സി​ലെ പോ​ലീ​സ് കു​റ്റ​പ​ത്രവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. എ​ന്നാ​ല്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച സ​ര്‍​ക്കാ​ര്‍ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​രെ കേ​സ് വാ​ദി​ക്കാ​ൻ രംഗത്തിറക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button