Latest NewsNewsCarsAutomobile

കോവിഡ് പ്രതിരോധം : വെന്റിലേറ്ററുകളുടെ നിർമാണം ആരംഭിച്ച് എംജി മോട്ടോഴ്‌സ്‌

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി, വൈറസ് ബാധിച്ച രോഗികൾക്കുള്ള വെന്റിലേറ്ററുകളുടെ നിർമാണം ആരംഭിച്ച് പ്രമുഖ വാഹന നിർമാതാക്കളായ എംജി മോട്ടോഴ്‌സ്. വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സ് വെന്റിലേറ്റര്‍ എന്ന കമ്പനിയുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ എംജിയും മാക്‌സുമായി ചേര്‍ന്ന് പ്രതിമാസം 300 വെന്റിലേറ്ററുകളായിരിക്കും നിര്‍മിക്കുക. രണ്ടാം ഘട്ടത്തില്‍ ഇത് 1000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. ആശുപത്രികളുമായും ആരോഗ്യ മന്ത്രാലയവുമായും ബന്ധപ്പെട്ട ശേഷം ആവശ്യം പരിഗണിച്ചും പിന്നീട് വെന്റിലേറ്റര്‍ നിര്‍മാണം ഉയര്‍ത്തുമെന്നാണ് ഇരുകമ്പനികളും അറിയിച്ചിരിക്കുന്നത്.

രോഗികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വെന്റിലേറ്ററുകളുടെ ആവശ്യം വളരെ അത്യാവശ്യമായതു കൊണ്ടാണ് ഈ ഉപകരണം നിര്‍മിക്കാന്‍ എംജി തീരുമാനിച്ചിരിക്കുന്നത്.‌ എംജിയുടെ ഹാലോല്‍ പ്ലാന്റിലായിരിക്കും വെന്റിലേറ്ററുകള്‍ നിര്‍മിക്കുകയെന്നാണ് വിവരം. കുറഞ്ഞ ചിലവില്‍ നിര്‍മിക്കാന്‍ സാധിക്കുന്ന വെന്റിലേറ്റര്‍ ഡിസൈന്‍ ഒരുക്കുന്ന യുവാക്കള്‍ക്ക് എംജി മോട്ടോഴ്‌സ് സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Also read : രാജ്യത്ത് കോവിഡ് പോരാട്ടം ശക്തം : അന്യസംസ്ഥാന തൊഴിലാളികളുടെ സ്വദേശത്തേയ്ക്കുള്ള മടക്കം സംബന്ധിച്ചുള്ള കേന്ദ്രതീരുമാനം ഇങ്ങനെ

കോവിഡ്  പ്രതിരോധത്തിനായി നിരവധി പ്രവർത്തനങ്ങളാണ്  എംജി മോട്ടോഴ്‌സ് നടത്തുന്ന ത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് സേനയ്ക്കുമായി എംജിയുടെ 100 ഹെക്ടര്‍ എസ്യുവികള്‍ വിട്ടുനല്‍കുമെന്നും, ഇതിനാവശ്യമായ ഇന്ധനവും ഡ്രൈവര്‍മാരേയും എംജി നല്‍കുമെന്നും അറിയിച്ചിരുന്നു, ആരോഗ്യപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുവാൻ  രണ്ടുകോടി രൂപയുടെ ധനസഹായവും  എംജി മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു.  ഇതിനൊപ്പം  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ  പോലീസ് വാഹനങ്ങള്‍ ലോക്ക്ഡൗണിന് ശേഷം എംജിയുടെ സര്‍വ്വീസ് സെന്ററിലെത്തിച്ച് സാനിറ്റൈസ് ചെയ്ത് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button