KeralaNattuvarthaLatest NewsNews

കൊവിഡ്; മറ്റ് തടവുകാരെ വിട്ടയക്കുമ്പോൾ അലനും താഹയും ജയിലില്‍ കഴിയേണ്ടി വരുന്നത് സഹിക്കാനാവുന്നില്ല; മനുഷ്യാവകാശ സമിതി

കോഴിക്കോട്; അലനെയും താഹയെയും മോചിപ്പിക്കണമെന്ന് ആവശ്യവുമായി മനുഷ്യാവകാശ സമിതി രം​ഗത്ത്, ഇന്ന് കോവിഡ് പശ്ചാത്തലത്തില്‍ വിചാരണ തടവുകാരെ വിട്ടയക്കുമ്പോള്‍ അലനും താഹയും ഇപ്പോഴും ജയിലില്‍ കഴിയേണ്ടി വരുന്നത് നിരാശാജനകമാണെന്ന് മനുഷ്യാവകാശ സമിതി കുറ്റപ്പെടുത്തി,, കേന്ദ്രസര്‍ക്കാറിനു മുഖ്യമന്ത്രി നേരത്തെ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയത് ഗുരുതരമായ ഒരു കുറ്റവും അവരുടെ കാര്യത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ്, അതിനാല്‍ ഇനിയും വൈകാതെ അവര്‍ക്കു നീതി ഉറപ്പാക്കുന്നതിന് ജാമ്യത്തിനായി സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുക്കണമെന്നും അലന്‍ താഹ മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടു.

കോളേജിൽ വിദ്യാര്‍ത്ഥികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെയുള്ള യുഎപിഎ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്,, 2019 നവംബര്‍ ഒന്നിന് അറസ്റ്റിലായ രണ്ടു യുവാക്കളുടെയും കേസ് വിചാരണക്കായി കോടതിയുടെ മുമ്പിലെത്തുന്നത് ആറു മാസത്തിനു ശേഷമാണ്, ദീര്‍ഘമായ അന്വേഷണത്തിനു ശേഷവും കൃത്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞു.

അലൻ , താഹ എന്നീ രണ്ടു പേര്‍ക്കെതിരെയും യു.എ.പി.എ പ്രയോഗിക്കാനുള്ള കേരളാ പോലീസിന്റെ തീരുമാനം തെറ്റും നീതിരഹിതവുമായ നടപടിയായിരുന്നു എന്ന് കേസിന്റെ ഓരോ ഘട്ടത്തിലും കൂടുതല്‍ വ്യക്തമായി വരികയാണ്,, നഗ്‌നമായ അധികാര ദുര്‍വിനിയോഗമാണ് കേസിന്റെ തുടക്കം മുതല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്,, ഇനിയെങ്കിലും അവര്‍ക്കു നീതി ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് കേരള സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം,, എന്‍ഐഎ കോടതിയില്‍ നിന്ന് അവര്‍ക്കു ജാമ്യം ലഭിക്കുന്നതിന് കേരള സര്‍ക്കാരിന് വേണ്ടി അപേക്ഷ നല്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണം. അതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും സമിതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button