Latest NewsKeralaNews

ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്‍കിയ സുബൈദ ഉമ്മയ്ക്ക് സമ്മാനമായി ലഭിച്ചത് അഞ്ച് ആടുകള്‍

കോഴിക്കോട്: ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്‍കിയ സുബൈദ ഉമ്മയ്ക്ക് സമ്മാനമായി അഞ്ച് ആടുകള്‍ നൽകി കോഴിക്കോട് സ്വദേശി. സാമൂഹ്യ പ്രവര്‍ത്തകനും കോഴിക്കോട് സ്വദേശിയുമായ അനീസ് ആദമാണ് സുബൈദയ്ക്ക് ആടുകളെ നൽകിയത്. തന്റെ രണ്ട് ആടുകളെ വിറ്റ പണത്തിൽ നിന്ന് വാടകയും, വൈദ്യുതി ചാര്‍ജുമൊക്കെ നല്‍കി മിച്ചം വന്ന 5510 രൂപയാണ് സുബൈദ ഉമ്മ സംഭാവനയായി നൽകിയത്. ഇവരുടെ വലിയ മനസിനെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരുന്നു.

Read also: സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം, കോവിഡ് സ്ഥിരീകരിച്ചത് 2 പേർക്ക് : 14പേർ  രോഗമുക്തി നേടി.

തുടർന്നാണ് അനീസ് ആദം ഇവർക്ക് അഞ്ച് ആടുകളെ നൽകാൻ തീരുമാനിച്ചത്. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ സ്വന്തം ചായക്കടയില്‍ നിന്നു ലഭിക്കുന്ന വരുമാനത്തില്‍ നിന്നു എന്തെങ്കിലും കൂടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് സുബൈദ ഉമ്മയുടെ ആഗ്രഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button