Latest NewsKeralaNattuvarthaNews

ലോക്ക് ഡൗണിനെ തുടർന്ന് വിവാഹം നീട്ടിവച്ചു; കൊല്ലം സ്വദേശി ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍

മൃതദേഹം നടപടിക്രമം പൂര്‍ത്തിയായാല്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ സുഹൃത്തുക്കള്‍

മസ്കത്ത് ;ലോക്ക് ഡൗണിനെ തുടർന്ന് വിവാഹം നീട്ടിവച്ച കൊല്ലം സ്വദേശിയെ ഒമാനിലെ സഹമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി, പരവൂര്‍ പുതുകുളം പഞ്ചായത്തില്‍ കൂനയില്‍ സ്വദേശി അഭിലാഷ്​ (28) ആണ്​ മരിച്ചത്​, കഴിഞ്ഞ ദിവസം രാത്രി താമസ സ്​ഥലത്താണ്​ മരിച്ച നിലയില്‍ കണ്ടെത്തിയത്​, സഹമിലെ ഒരു കുടിവെള്ള കമ്പനിയില്‍ ജോലിക്കാരനായിരുന്നു.

അഭിലാഷിന്റെ കല്യാണം ജൂണില്‍ നടത്താനിരുന്നതായിരുന്നു, കോവിഡി​​ന്റെ പശ്ചാത്തലത്തില്‍ കല്യാണം കുറച്ചു കൂടി നീട്ടിയ തീയതിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു ബന്ധുക്കള്‍.

മരിച്ച അഭിലാഷ് സജികുമാര്‍ – ശാന്തകുമാരി ദമ്പതിമാരുടെ മകനാണ്​, നാലുവര്‍ഷമായി ഒമാനിലുണ്ട്​, സഹം ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമം പൂര്‍ത്തിയായാല്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ സുഹൃത്തുക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button