Latest NewsKeralaNews

ഒരു മാസത്തിനിടെ ദുരിതാശ്വാസനിധിലേക്ക് ലഭിച്ച വരുമാനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസനിധിലേക്ക് ലഭിച്ച സംഭാവനയുടെ കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മാര്‍ച്ച് 27നുശേഷം 190 കോടി രൂപയോളം അക്കൗണ്ടിലെത്തിയതായാണ് അദ്ദേഹം അറിയിച്ചത്. സംഭാവനകളുടെ വിവരങ്ങള്‍ https://donation.cmdrf.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Read also: കെ.എസ്.ഇ.ബി കാഷ് കൗണ്ടറുകള്‍ നാലിന് തുറക്കും; ബില്ലടയ്‌ക്കാൻ നമ്പറിന്റെ അടിസ്ഥാനത്തിൽ ക്രമീകരണങ്ങൾ

അതേസമയം കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സാധാരണ വഴികൾ പോലും അടയ്ക്കുന്നുണ്ടെന്നും ഇത് ഏതെങ്കിലും ഒരിടത്ത് ഒരു ഉദ്യോഗസ്ഥൻ നടപ്പാക്കുന്നതല്ല, നിയന്ത്രണങ്ങൾ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് വീടുകളിലേക്കുള്ള സാധനങ്ങൾ ഹോം ഡെലിവറി ആയി എത്തിക്കുമെന്നു നേരത്തേ അറിയിച്ചത്. അത്തരം കാര്യങ്ങൾ ഫലപ്രദമായി നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button