Latest NewsUSANews

തുടക്കത്തിൽ വിരലിലെണ്ണാവുന്ന അത്ര ആളുകൾ മരിച്ച അമേരിക്കയിൽ കോ​വി​ഡ് മരണ സംഖ്യ 65,000 ക​ട​ന്നു

ന്യൂ​യോ​ര്‍​ക്ക്: തുടക്കത്തിൽ വിരലിലെണ്ണാവുന്ന അത്ര ആളുകൾ മരിച്ച അമേരിക്കയിൽ കോ​വി​ഡ് മരണ സംഖ്യ അതിവേഗം വർധിക്കുന്നു. അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മ​ര​ണം 65,000 ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച 1,654 പേ​ര്‍ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ 65,510 ആ​യി ഉ​യ​ര്‍​ന്നു.

അ​മേ​രി​ക്ക​യി​ല്‍ പുതുതായി 29,653 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 11,24,676 ആ​യി. 1,58,993 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗ​മു​ക്തി നേ​ടി​യ​ത്. 900,173 പേ​ര്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ല്‍ 16,474 പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

ALSO READ: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാർ ജന്മ നാട്ടിലേക്ക്; നിർണായക നീക്കവുമായി നാവിക-വ്യോമ സേനകളും എയര്‍ ഇന്ത്യയും

3,13,855 പേ​ര്‍​ക്ക് ന്യൂ​യോ​ര്‍​ക്കി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന്യൂ​ജ​ഴ്സി (7,538), മി​ഷി​ഗ​ന്‍ (3,866), മാ​സ​ച്യു​സെ​റ്റ്സ് (3,716), ഇ​ല്ലി​നോ​യി (2,457), ക​ണ​ക്ടി​ക്ക​ട്ട് (2,339), പെ​ന്‍​സി​ല്‍​വാ​നി​യ (2,651), ക​ലി​ഫോ​ര്‍​ണി​യ (2,053) സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ര​ണം കൂ​ടി​വ​രി​ക​യാ​ണ്. അ​മേ​രി​ക്ക​യി​ല്‍ ന്യൂ​യോ​ര്‍​ക്ക് ന​ഗ​ര​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. 24,069 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button