KeralaLatest NewsNews

മെഴുകുതിരി കത്തിച്ച് പ്രവാസികൾക്ക് ഐക്യദാര്‍ഢ്യം നൽകാൻ കെപിസിസി

തിരുവനന്തപുരം: പ്രവാസികളെ എത്രയും വേഗം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മേയ് 6ന് വൈകുന്നേരം 6 മണിക്ക് ബൂത്ത് തലത്തില്‍ 25,000 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഴുകുതിരി തെളിയിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താനാണ് ഇത്തരത്തിലൊരു തീരുമാനം. പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിനുള്ള ശ്രമം തുടരണമെന്ന് കെ.പി.സി.സി ഭാരവാഹി യോഗം ആവശ്യപ്പെട്ടു. കൊച്ചു രാജ്യങ്ങള്‍ പോലും സ്വന്തം പൗരന്‍മാരെ പ്രത്യേക വിമാനങ്ങളില്‍ മടക്കി കൊണ്ടുപോകുമ്പോള്‍ പ്രവാസികളായ മലയാളികളോട് തികഞ്ഞ അവഗണനയും ക്രൂരതയുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.

Read also: ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസം: കടകളും സ്ഥാപനങ്ങളും തുറക്കരുതെന്ന് മുഖ്യമന്ത്രി

ട്രെയിന്‍ മാര്‍ഗവും ബസുകളിലൂടെയും പലസംസ്ഥാനങ്ങളും സ്വന്തംപൗരന്‍മാരെ തിരികെ കൊണ്ടുപോയി. സാധാരണക്കാരായ പ്രവാസികള്‍ക്കായി ഒന്നും ചെയ്യാന്‍ കൂട്ടാക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ച് തിരികെയെത്തിക്കാന്‍ കേന്ദ്ര-സംസ്ഥന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്താനും യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button