KeralaLatest NewsNews

ലോക്ക്ഡൗണ്‍ ലംഘിച്ച് കാമുകിയെ കാണാനെത്തിയ പ്രമുഖ അഭിഭാഷകനെ നാട്ടുകാര്‍ പിടികൂടി കാമുകിയുടെ വീട്ടില്‍ തന്നെ ക്വാറന്റൈനിലാക്കി: കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്ന ഭര്‍ത്താവ് മടങ്ങിയെത്തുമ്പോള്‍ എന്ത് പറയുമെന്നറിയാതെ യുവതി

കൊല്ലം • ചേട്ടന്‍ വീട്ടിലില്ലെന്നറിയിച്ച് യുവതി അഭിഭാഷകനായ കാമുകനെ രഹസ്യ സമാഗമത്തിന് ക്ഷണിക്കുമ്പോള്‍ ഇങ്ങനെയൊരു പണി കിട്ടുമെന്ന് സ്വപ്നത്തില്‍പോലും വിചാരിച്ചിട്ടുണ്ടാകില്ല. ലോക്ക്ഡൗണ്‍ ലംഘിച്ച്‌ കാമുകിയെ കാണാനെത്തിയ അഭിഭാഷകനെ നാട്ടുകാര്‍ പിടികൂടി കാമുകിയുടെ വീട്ടില്‍ തന്നെ ഹോം ക്വാറന്റൈനിലാക്കുകയായിരുന്നു. തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായ പ്രമുഖ അഭിഭാഷകനും ചാത്തന്നൂര്‍ കട്ടച്ചാല്‍ സ്വദേശിനിയുമാണ്‌ കഥയിലെ നായികാനായകന്മാര്‍.

യുവതിയുടെ ഭര്‍ത്താവ് കോട്ടയത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയാണ്. ഈ അവസരം മുതലാക്കിയാണ് അഭിഭാഷകന്‍ കാമുകിയുടെ വീട്ടില്‍ സന്ദര്‍ശനം പതിവാക്കിയത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണമുള്ള ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലെ വീട്ടില്‍ ഒരാള്‍ സ്ഥിരം വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെ പതിവ് സന്ദര്‍ശനത്തിന് കാമുകിയുടെ വീട്ടിലെത്തിയതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും വിവരം പൊലിസിനെ അറിയിക്കുകയുമായിരുന്നു.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണമുള്ള പ്രദേശത്ത് ഒരാള്‍ പതിവായി വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു നാട്ടുകാരന്‍ നേരത്തെ തന്നെ ഇക്കാര്യം ജില്ലാ കളക്ടറെ അറിയിക്കുകയും ജില്ലാ കളക്ടര്‍ ഈ വിവരം ചാത്തന്നൂര്‍ പൊലിസിന് കൈമാറുകയും ചെയ്തിരുന്നു. ഇതൊന്നുമറിയാതെയാണ് കഴിഞ്ഞദിവസം അഭിഭാഷകന്‍ യുവതിയുടെ വീട്ടിലെത്തിയത്. ജില്ലാ അതിര്‍ത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് തിരുവനന്തപുരത്ത് നിന്നും ഇയാളുടെ ഷട്ടില്‍ സര്‍വീസ്. ചാത്തന്നൂര്‍ പട്ടണത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ടൗണ്‍ ഒഴിവാക്കി ഊടുവഴിയായിരുന്നു ചാത്തന്നൂര്‍-ആദിച്ചനല്ലൂര്‍ അതിര്‍ത്തി പ്രദേശമായ കട്ടച്ചലില്‍ എത്തിയിരുന്നത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസുകാര്‍ ഇയാളെ ഈ വീട്ടില്‍ത്തന്നെ ഗൃഹനിരീക്ഷണത്തില്‍ വയ്ക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

വര്‍ക്കല അയിരൂര്‍ സ്വദേശിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി ആറുമാസം മുന്‍പാണ്‌ അഭിഭാഷകനുമായി രഹസ്യബന്ധം ആരംഭിച്ചത്. അഭിഭാഷകന്റെ കഴക്കൂട്ടത്തുള്ള ഫ്‌ളാറ്റില്‍ വച്ചാണ് ഇരുവരും സംഗമിച്ചിരുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യുവതിയ്ക്ക് കഴക്കൂട്ടത്തേയ്ക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ യുവതിയുടെ ഭര്‍ത്താവിന്റെ അമ്മാവന്‍ കോട്ടയത്ത് വച്ച്‌ ക്യാന്‍സര്‍ ബാധിച്ച്‌ മരിക്കുകയും ഭര്‍ത്താവ് മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കോട്ടയത്തേയ്ക്ക് പോവുകയുംചെയ്തു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ഇയാള്‍ കോട്ടയത്ത് ഗൃഹനിരീക്ഷണത്തില്‍ കഴിയുകയുമാണ്. ഈ അവസരം മുതലാക്കിയ യുവതി വിവരം അഭിഭാഷകനെ അറിയിക്കുകയും യുവതിയുടെ നിര്‍ദ്ദേശപ്രകാരംഅഭിഭാഷകന്‍ ചാത്തന്നൂര്‍ കട്ടച്ചലിലെ വീട്ടില്‍ എത്തുകയും ചെയ്തു.

തുടര്‍ന്ന് പലദിവസങ്ങളിലും വൈകുന്നേരത്തോടെ ഇയാള്‍ യുവതിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി പുലര്‍ച്ചെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങുകയുമായിരുന്നു ചെയ്തിരുന്നത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള വാഹനം പതിവായി വീട്ടില്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു. വീട്ടിലുള്ള ഓട്ടോറിക്ഷയുടെ സ്‌പെയര്‍ പാര്‍ട്ട്‌സ് നന്നാക്കി നല്‍കാനാണ് താന്‍ എത്തിയതെന്ന് നാട്ടുകാരുടെ ചോദ്യം ചെയ്യലില്‍ ഇയാള്‍ പറയുന്നു. അതിര്‍ത്തി കടന്നു വന്നതിനാല്‍ ഇനി പതിനാല് ദിവസം നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷംമടങ്ങിയാല്‍ മതിയെന്ന് പൊലിസ് നിര്‍ദ്ദേശിച്ചതോടെ അഭിഭാഷകന്‍ ശരിക്കും കുടുങ്ങുകയായിരുന്നു. പത്രക്കാര്‍ക്കെതിരെ ഉള്ള കേസിലെല്ലാം ഒന്നാം പ്രതി ആണ് കക്ഷി.

ആദിച്ചനല്ലൂര്‍ പഞ്ചായത്ത്‌അധിക്യതര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഏപ്രില്‍ 27നാണ് ഈ വീട്ടിലെത്തിയെന്ന് യുവതിയുടെ മാതാവ് മൊഴി നല്‍കി. എന്നാല്‍ താന്‍ വന്നിട്ട്പത്തുദിവസം കഴിഞ്ഞെന്നും നാലുദിവസം കൂടി കഴിഞ്ഞാല്‍ ഗൃഹ നിരീക്ഷണം പൂര്‍ത്തിയാക്കി മടങ്ങുമെന്നും ഇയാള്‍ ആരോഗ്യപ്രവര്‍ത്തകരോട് അവകാശപ്പെട്ടു. തീയതികളിലെ വൈരുദ്ധ്യം മനസിലാക്കിയ ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍ചോദ്യം ചെയ്തതോടെ ഇയാള്‍ 27നാണ് എത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ 27 ന് എത്തി 28 ന് പുലര്‍ച്ച മടങ്ങിയ ഇയാള്‍ കഴിഞ്ഞദിവസമാണ് വീണ്ടും എത്തിയതെന്ന് അയല്‍വാസികള്‍ പറയുന്നു. പതിനാല് ദിവസം ഗൃഹ നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം സ്വദേശമായ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയാല്‍ മതിയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അഭിഭാഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഭിഭാഷകന്‍ രഹസ്യമായി കടന്നുകളയാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളെ നിരീക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ അയല്‍വാസികളുടെ സഹായം തേടിയിട്ടുണ്ട്.

വര്‍ക്കല അയിരൂര്‍ സ്വദേശിയെ വിവാഹം കഴിച്ച യുവതിക്ക് രണ്ടുകുട്ടികളുമുണ്ട്. കോട്ടയത്ത് ഗൃഹ നിരീക്ഷണത്തില്‍ കഴിയുന്ന ഭര്‍ത്താവ് മടങ്ങിയെത്തുമ്പോള്‍ എന്തുപറയണമെന്നറിയാത്ത അവസ്ഥയിലാണ് യുവതി.

തിരുവനന്തപുരം ബാറിലെ പ്രശസ്തനായ ക്രിമിനല്‍ അഭിഭാഷകനായ ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കേസ് സംബന്ധമായ ആവശ്യത്തിന് പോകുന്നു എന്ന വ്യാജേനയാണ് ഇയാള്‍ അതിര്‍ത്തി കടന്നതെന്നാണ് സൂചന. ജില്ലാ അതിര്‍ത്തി കടക്കുന്നവര്‍ ഇരുപത്തിനാലുമണിക്കൂറിനകം മടങ്ങണമെന്ന് നിര്‍ദ്ദേശം അതിര്‍ത്തിയില്‍പരിശോധന നടത്തുന്നവര്‍ നല്‍കാറുണ്ട്. അതിനാലാണ് വൈകിട്ട് കട്ടച്ചലില്‍എത്തിയ ശേഷം പുലര്‍ച്ചെ ഇയാള്‍ മടങ്ങിയിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button