Latest NewsNewsIndia

ട്രെ​യി​ൻ സർവീസുകൾ റദ്ദാക്കൽ , കൂടുതൽ ദിവസത്തേക്ക് നീട്ടി റെയിൽവേ

ന്യൂ​ഡ​ൽ​ഹി: ട്രെ​യി​ൻ സർവീസുകൾ റദ്ദാക്കൽ കൂടുതൽ ദിവസത്തേക്ക് നീട്ടി. രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ൺ ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ മേ​യ് 17 വ​രെ സർവീസുകൾ റദ്ദാക്കിയതായി റയിൽവേ അറിയിച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കു​ടു​ങ്ങി​പ്പോ​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ, തീ​ർ​ത്ഥാ​ട​ക​ർ, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രെ അ​വ​രു​ടെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ചു സ്പെ​ഷ​ൽ ട്രെയിനുകൾ ഓടിക്കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും സ​ർ​വീ​സെന്നും . ച​ര​ക്ക്, പാ​ഴ്സ​ൽ ട്രെ​യി​ൻ പ്ര​വ​ർ​ത്ത​നം നി​ല​വി​ലു​ള്ള​തു​പോ​ലെ തു​ട​രു​മെ​ന്നും റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button