Latest NewsUAENews

അബുദാബി ബിഗ് ടിക്കറ്റില്‍ 20 കോടിയുടെ ഭാഗ്യം തേടിയെത്തിയത് മലയാളിയെ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിയെ തേടിയെത്തിയത് 20 കോടിയുടെ ഭാഗ്യം. ഞായറാഴ്ച നറുക്കെടുത്ത 215-ാം സീരീസില്‍ തൃശൂര്‍ സ്വദേശിയായ ദിലീപ് കുമാര്‍ ഇല്ലിക്കോട്ടില്‍ പരമേശ്വരനാണ് ഒരു കോടി ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്. ഏപ്രില്‍ 14ന് എടുത്ത 76713 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഭാഗ്യം തേടിയെത്തിയത്. അജ്മാനില്‍ താമസിക്കുന്ന ദിലീപ് ഒരു ഓട്ടോ സ്പെയര്‍ പാര്‍ട്സ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ബിഗ് ടിക്കറ്റ് അധികൃതരോട് ദിലിപ് കുമാര്‍ തന്റെ നന്ദി അറിയിക്കുകയുണ്ടായി.

Read also: കോവിഡ് : യുഎഇയില്‍ ഏഴ് പേര്‍ കൂടി മരിച്ചു, പുതിയതായി രോഗം സ്ഥിരീകരിച്ചത് 564 പേര്‍ക്ക്

ഇന്ന് നടന്ന നറുക്കെടുപ്പില്‍ വിജയികളായ പത്ത് പേരില്‍ ഒന്നാം സമ്മാനം ഉള്‍പ്പെടെ അഞ്ച് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്കായിരുന്നു. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നറുക്കെടുപ്പില്‍ കാണികളെ അനുവദിച്ചിരുന്നില്ല. സോഷ്യമീഡിയയിലൂടെ നറുക്കെടുപ്പ് ലൈവായി സംപ്രേക്ഷണം ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button