Latest NewsNewsGulfQatar

കോവിഡ് : ഖത്തറിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വർദ്ധന

ദോഹ  : ഖത്തറിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,707 പേരില്‍ നടത്തിയ പരിശോധനയിലാണ് 679 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിച്ചവരുടെ എണ്ണം 15,551ലെത്തി. 13,875 പേരാണ് ചികിത്സയിലുള്ളത്. രോഗ മുക്തി നേടിയവരുടെ എണ്ണം 1,664ആയി ഉയർന്നു.12പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 1,04435 പേര്‍ കോവിഡ് പരിശോധനക്ക് വിധേയമായി.

Also read : സൗദിയിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപെട്ടു വ്യാജ പ്രചാരണങ്ങള്‍ നടത്തിയ യുവാവ് പിടിയിൽ

സൗദിയിൽ 8പേർ കൂടി ഞായാറാഴ്ച കോവിഡ് ബാധിച്ച് മരണപ്പെട്ടു. രണ്ട് സ്വദേശികളും ആറ് പ്രവാസികളുമാണ്  മരിച്ചത്. മക്ക, മദീന, റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്നും 32നും 84നും ഇടയിൽ പ്രായമുള്ളവരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 184ലെത്തി. 1552 പേർക്ക്‌ കൂടി പുതുതായി കോവിഡ്‌ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 27011ലെത്തിയെന്നും ഇവരിൽ 81 ശതമാനം പ്രവാസികളും 19% സ്വദേശികളുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ്‌ പറഞ്ഞു.

24 മണിക്കൂറിനിടെ 369 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 4134 ആയി ഉയർന്നു. നിലവിൽ 22693 പേരാണ്‌ ചികിൽസയിൽ ഉള്ളത്‌. ആകെ രോഗബാധിതരിൽ 16 ശതമാനം സ്ത്രീകളും 84 ശതമാനം പുരുഷന്മാരുമാണ്. 139 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. 80000 കട്ടിലുകൾ രാജ്യത്തിന്റെ വിവിധ മേഖലകളിൽ കോവിഡ്‌ ചികിൽസക്ക്‌ മാത്രമായി സജ്ജമാണെന്നും 8000 തീവ്ര പരിചരണ സൗകര്യങ്ങളും ലഭ്യമാണെന്ന് മന്ത്രാലയ വക്താവ്‌ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button