Latest NewsSaudi ArabiaNewsGulf

സൗദിയിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപെട്ടു വ്യാജ പ്രചാരണങ്ങള്‍ നടത്തിയ യുവാവ് പിടിയിൽ

റിയാദ്: സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങള്‍ നടത്തിയ യുവാവ് സൗദിയിൽ പിടിയിൽ. കോവിഡ് പ്രതിരോധത്തിനായി നടപ്പാക്കിയ മുന്‍കരുതല്‍ നടപടികളുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തിയ. സൗദി സ്വദേശിയാണ് അറസ്റ്റിലായതെന്ന് റിയാദ് പൊലീസ് വക്താവ് കേണല്‍ ശാകിര്‍ അല്‍തുവൈജിരി അറിയിച്ചു.

Also read : ഒറ്റ ദിവസത്തെ കൊറോണ വൈറസ് കേസുകളില്‍ പുതിയ റെക്കോര്‍ഡിട്ട് റഷ്യ

മസ്ജിദുകളില്‍ സംഘടിത നമസ്‌കാരം പുനരാംരംഭിക്കാനും കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്താനും തീരുമാനിച്ചെന്നായിരുന്നു ഇയാൾ പ്രചരിപ്പിച്ചത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറ്‌സറ്റ് ചെയ്തത്. യുവാവിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് റിയാദ് പൊലീസ് വക്താവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button