Latest NewsKeralaNews

കോവിഡ് 19: സി.ആര്‍.പി.എഫ് ആസ്ഥാനം സീല്‍ ചെയ്തു

ന്യൂഡല്‍ഹി • മുതിർന്ന ഉദ്യോഗസ്ഥരുടെ പേഴ്‌സണൽ സ്റ്റാഫ് ഞായറാഴ്ച കോവിഡ് -19 പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്) ആസ്ഥാനം അടച്ചു. ആസ്ഥാനത്ത് ജോലി ചെയ്യുന്ന സ്‌പെഷ്യൽ ഡയറക്ടർ ജനറൽ (എസ്ഡിജി) റാങ്ക് ഓഫീസറുടെ പേഴ്‌സണൽ സെക്രട്ടറിയ്ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കെട്ടിടം സീല്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചച്ചു.

കെട്ടിടത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ഞായറാഴ്ച മുതൽ കെട്ടിടത്തില്‍ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.

ലോധി റോഡിലെ സി‌ജി‌ഒ സമുച്ചയത്തിൽ സ്ഥിതിചെയ്യുന്ന കെട്ടിടം മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സമയബന്ധിതമായി ശരിയായി സീല്‍ ചെയ്യുന്നതിന് “ആവശ്യമായ പ്രോട്ടോക്കോളുകൾ ആരംഭിക്കുന്നതിന്”  ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥനോട്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഹെഡ്ക്വാർട്ടർ കെട്ടിടത്തിലെ സ്റ്റാഫറുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും കോൺടാക്റ്റ് ട്രെയ്‌സിംഗ് ആരംഭിച്ചതായും അവര്‍ പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗമാണ് സി.ആർ‌.പി‌.എഫ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button