Latest NewsNewsIndia

കോവിഡ്-19 ഏല്‍പ്പിയ്ക്കുന്ന ആഘാതങ്ങളില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാറിന്റെ രണ്ടാം പാക്കേജില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് സൂചന

കൊച്ചി: രാജ്യത്ത് കോവിഡ്-19 ഏല്‍പ്പിയ്ക്കുന്ന ആഘാതങ്ങളില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാറിന്റെ രണ്ടാം പാക്കേജില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് സൂചന.
കോവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന് രാജ്യം പതുക്കെ കരകയറാനുള്ള ശ്രമത്തിലാണ്. ജി.ഡി.പിയുടെ 1.5 ശതമാനം മുതല്‍ രണ്ടു ശതമാനം വരെ മതിക്കുന്ന രണ്ടാം പാക്കേജാണെന്നാണ് സാമ്പത്തിക രംഗത്തു നിന്നും വരുന്ന സൂചനകള്‍. ഏകദേശം മൂന്നുലക്ഷം കോടി രൂപ വരുമിത്. മാര്‍ച്ച് 25ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത് ജി.ഡി.പിയുടെ 0.8 ശതമാനം മതിക്കുന്ന 1.7 ലക്ഷം കോടി രൂപയുടെ പാക്കേജാണ്.

Read Also : കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ നീക്കവുമായി ഇന്ത്യൻ വന്‍കിട കമ്പനികൾ

നിര്‍ദ്ധനര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ധനസഹായവും സൗജന്യ ഭക്ഷ്യധാന്യ വിതരണവുമായിരുന്നു ഒന്നാംപാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങള്‍. എം.എസ്.എം.ഇ, കര്‍ഷകര്‍, സ്ത്രീകള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവയ്ക്കായിരിക്കും രണ്ടാംപാക്കേജില്‍ മുന്‍ഗണനയെന്നാണ് സൂചന. എം.എസ്.എം.ഇകള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പുതിയ വായ്പാ ഗ്യാരന്റി സ്‌കീം പ്രതീക്ഷിക്കാം. തൊഴിലുറപ്പ്, പി.എം-കിസാന്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കും. കോര്‍പ്പറേറ്റ് കമ്ബനികളുടെ നികുതി ബാദ്ധ്യത കുറയ്ക്കുന്ന പ്രഖ്യാപനവുമുണ്ടായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button