Latest NewsIndiaNews

ഓരോ ദിവസവും ഓരോ പുതിയ നുണകളുമായി രാഹുൽ ​ഗാന്ധി, ആരോ​ഗ്യസേതു ലോകം മുഴുവൻ അം​ഗീകരിച്ചു കഴിഞ്ഞു: അടിസ്ഥാന രഹിത ആരോപണത്തിന്റെ മുനയൊടിച്ച് രവിശങ്കർ പ്രസാദ്

ആപ്പ് ഇന്ന് ലോകം മുഴുവൻ അം​ഗീകരിച്ചു കഴിഞ്ഞെന്നും രവിശങ്കർ പ്രസാദ്

ആരോ​ഗ്യ സേതു ആപ്പിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധി രം​​ഗത്തെത്തിയിരുന്നു, ആപ്പിന്റെ നിയന്ത്രണാവകാശം ഒരു സ്വകാര്യ കമ്പനിക്കാണ് നൽകിയിരിക്കുന്നതെന്നും രാഹുൽ ​ആരോപിച്ചിരുന്നു, അതിനാൽ തന്നെ തനിക്ക് ഡേറ്റാ സുരക്ഷയിൽ ആശങ്കയുണ്ടെന്നും , അനുമതി ഇല്ലാതെ പൗരൻമാരെ ഇത്തരത്തിൽ നിരീക്ഷിക്കരുതെന്നുമാണ് രാഹുൽ തന്റെ ആരോപണത്തിൽ വ്യക്തമാക്കിയത്.

എന്നാൽ അടിസ്ഥാന രഹിതമായ രോഹുലിന്റെ ആരോപണത്തിന് കിടിലൻ മറുപടി നൽകിയിരിയ്ക്കുകയാണ് കേന്ദ്ര വിനിമയ മന്ത്രി രവിശങ്കർ പ്രസാദ്, ഇന്ത്യയെ അറിയാത്തവരിൽ നിന്ന് കടംകൊണ്ട ട്വീറ്റുകളുമായാണ് രാഹുലെത്തുന്നതെന്നും ആരോ​ഗ്യ സേതു ആപ്പ് ഇന്ന് ലോകം മുഴുവൻ അം​ഗീകരിച്ചു കഴിഞ്ഞെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

കൂടാതെ ആരോ​ഗ്യ സേതു ആപ്പ് ഏറ്റവും കൃത്യതയോടെ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആപ്പാണെന്നും രവിശങ്കർ പ്രസാദ് രാഹുലിന് മറുപടി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button