Latest NewsNewsIndia

റേഷന്‍ കാര്‍ഡുടമകള്‍ക്ക് 50,000 രൂപവീതം നല്‍കുമെന്ന് പ്രഖ്യാപിച്ചതായുള്ള വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധക്കാലത്തും ലോക്ഡൗണിലും സമൂഹമാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്തകള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് കണക്കില്ല. ഇപ്പോള്‍ അവസാനം പ്രചരിച്ചത് റേഷന്‍ കാര്‍ഡുടമകള്‍ക്ക് 50,000 രൂപവീതം നല്‍കുമെന്ന് പ്രഖ്യാപിച്ചതായുള്ള വാര്‍ത്തയാണ്. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നു. രാഷ്ട്രീയ ശിക്ഷിത് ബേരോജാര്‍ യോജന പ്രകാരം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 50,000 രൂപവീതം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെന്നായിരുന്നു സാമൂഹ്യമാദ്ധ്യമങ്ങളിലെ പ്രചരണം. ഇത്തരത്തില്‍ ഒരു പദ്ധതി കേന്ദ്രസക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തു.

read also : കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സംവിധാനം പുന:സ്ഥാപിക്കല്‍ : കേന്ദ്രം നിലപാട് വ്യക്തമാക്കി

കൊവിഡിനെ തുടര്‍ന്ന് മോദി സര്‍ക്കാര്‍ 1.7 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ആര്‍.എസ്.ബി.വൈ ഡോട്ട്ഓര്‍ഗ് എന്ന പേരിലുള്ള വെബ്സൈറ്റ് റേഷന്‍ കാര്‍ഡുടമകള്‍ക്കും 50,000 രൂപനല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി അറിയിച്ചത്.ആദ്യം അപേക്ഷിക്കുന്ന 40,000പേര്‍ക്ക് ഓണ്‍ലൈനായി പണം ട്രാന്‍സ്ഫര്‍ ചെയ്തുനല്‍കുമെന്നാണ് വെബ്സൈറ്റില്‍ പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button