KeralaLatest NewsIndiaGulf

കോവിഡ്: യുഎഇയിൽ മരിക്കുന്ന നാലിൽ ഒരാൾ മലയാളിയെന്നു ഞെട്ടിക്കുന്ന റിപ്പോർട്ട്

ഇതോടെ കേരളത്തിനുപുറത്തു മരിച്ചവർ 88 ആയി. ഇതിൽ 37 പേരും യുഎഇയിലാണ്.

ഗൾഫിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നു. 4 ദിവസത്തിനിടെ 19 മലയാളികളാണ് ജിസിസി രാജ്യങ്ങളിൽ മരിച്ചത് .യുഎഇയിൽ മരിച്ച 126 പേരിൽ 37 മലയാളികളുണ്ട്. അതായത് മരിക്കുന്ന നാലിൽ ഒരാൾ മലയാളി. ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയവ ഉള്ളവരിലാണു മരണ നിരക്ക് കൂടുതൽ.കോവിഡ് ബാധിച്ച് 4 മലയാളികൾ കൂടി യുഎഇയിൽ മരിച്ചു. ഇതോടെ കേരളത്തിനുപുറത്തു മരിച്ചവർ 88 ആയി. ഇതിൽ 37 പേരും യുഎഇയിലാണ്.

തിരുവനന്തപുരം ശാസ്തമംഗലം കുറുപ്പ്സ് ലെയ്ൻ ടെൻഫ്യൂ കോട്ടേജിൽ രാധാകൃഷ്ണൻ നായർ (56), എറണാകുളം ഏലൂർ കുറ്റിക്കാട്ടുകര പുതിയറോ‍ഡ് കൊടുവേലിപ്പറമ്പിൽ വിജു (50) എന്നിവർ ദുബായിലും ഹരിപ്പാട് പള്ളിപ്പാട് പുല്ലമ്പട പനയാറ വീട്ടിൽ കെ. ജേക്കബ് (ഷാജി–45) അബുദാബിയിലും മലപ്പുറം കൽപകഞ്ചേരി പറവന്നൂർ കായൽമഠത്തിൽ അബ്ദുസ്സമദ്(50) അൽ ഐനിലുമാണു മരിച്ചത്. സൗദിയിലെ 191 കോവിഡ് മരണങ്ങളിൽ 24 ഇന്ത്യക്കാരാണുള്ളത്. പത്തിലേറെ മലയാളികൾ ഇവിടെ മരിച്ചതായാണു വിവരം.

രോഗികളിൽ 91 ശതമാനവും വിദേശികൾ. ഒമാനിൽ ഒരു മലയാളി മരിച്ചു. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ നിരീക്ഷണത്തിലാണ്. മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. ഖത്തറിലെ 12 മരണങ്ങളിൽ 10 പേർ പ്രവാസികളാണ്. എന്നാൽ ഏതു രാജ്യക്കാരാണെന്ന വിവരം അറിയിച്ചിട്ടില്ല. കുവൈത്തിൽ 5278 രോഗികളിൽ 2297 പേർ ഇന്ത്യക്കാരാണ്.

മരിച്ച 40 പേരിൽ 3 മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാരും. ബഹ്റൈനിലും ഒട്ടേറെ പ്രവാസികൾ രോഗബാധിതരാണ്. അതിനിടെ, യുഎഇയിൽ ഭൂരിഭാഗത്തിനും ലക്ഷണങ്ങളില്ലാതെയാണ് കോവിഡ് ബാധ ഉണ്ടാകുന്നത് എന്നതിനാൽ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button