Latest NewsNewsInternational

കിമ്മിന്റെ തിരോധാനവും മരണവും മനഃപൂര്‍വം നടത്തിയ ഒരു നാടകം : കിമ്മിന്റെ ബുദ്ധിയില്‍ തെളിഞ്ഞ ഈ നിഗൂഢ സംഭവങ്ങളുടെ പിന്നിലുള്ള കാരണം ഇത് : അമ്പരന്ന് ലോകം

സോള്‍ : ലോകരാഷ്ട്രങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിയ്ക്കുന്നതിനിടയിലും ഉത്തരകൊറിയയിലേയ്ക്കായിരുന്നു ഏവരുടേയും ശ്രദ്ധ. ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി ‘കിം ജോഗ് ഉന്നിന് ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുള്ള വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്. എന്നാല്‍ പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് കിം വീണ്ടും പ്രത്യക്ഷപ്പെട്ടു. രാജ്യത്തെ ഒരു ഫെര്‍ട്ടിലൈസര്‍ നിര്‍മാണ ഫാക്ടറിയുടെ ഉദ്ഘാടനത്തിനെത്തിയ കിം സിഗരറ്റുമേന്തി കൂളായി നടക്കുന്ന ചിത്രങ്ങള്‍ ഉത്തര കൊറിയയുടെ ഔദ്യോഗിക മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു.

read also : മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കിം ജോങ് ഉന്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ട സംഭവം : ഞങ്ങള്‍ക്ക് ഇതേക്കുറിച്ച് പറയാനുണ്ടെന്ന് ട്രംപ്, ആകാംക്ഷയില്‍ ലോകരാഷ്ട്രങ്ങള്‍

എന്നാലും ഈ 20 ദിവസം കിം എവിടെയായിരുന്നു എന്നാണ് ഇപ്പോള്‍ എല്ലാവരെയും കുഴപ്പിക്കുന്ന ചോദ്യം. തന്റെ ചുറ്റും തന്നെയുള്ളവരില്‍ എത്രപേര്‍ തന്റെ മരണം കാത്തിരിക്കുന്നുവെന്നറിയാന്‍ കിം മനഃപൂര്‍വം നടത്തിയ ഒരു നാടകമാണോ ഈ തിരോധാനം. കിം ബോധപൂര്‍വം പൊതുവേദികളില്‍ നിന്നും വിട്ടു നിന്നതാണെന്ന് ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നാഴ്ചയാണ് കിം മാദ്ധ്യമങ്ങള്‍ക്കൊന്നും പിടി നല്‍കാതെ കഴിഞ്ഞത്.

ഇത്രയും ദിവസം യാതൊരു വിവരവും പുറത്തുവിടാതിരുന്ന ഉത്തര കൊറിയ കഴിഞ്ഞാഴ്ചയാണ് കിം ഒരു കുഴപ്പവുമില്ലാതെ നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടത്. ജനങ്ങളുടെ പ്രതികരണം എന്താണെന്ന് അളക്കാനാണത്രെ കിം ഇത്രയും ദിവസം കാണാമറയത്ത് കഴിഞ്ഞതെന്ന് ചിലര്‍ പറയുന്നു. തന്റെ അസാന്നിദ്ധ്യത്തില്‍ ആരെങ്കിലും അധികാരം കൈയ്യടക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്ന് അറിയാന്‍ കൂടിയാണ് കിം ഇങ്ങനെയൊരു ആശയം ഉപയോഗിച്ചതെന്ന് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button