Latest NewsNewsIndia

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരു ദിവസത്തിനുള്ളിലെ ഉയർന്ന രോഗമുക്തി; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരു ദിവസത്തിനുള്ളിലെ ഉയർന്ന രോഗമുക്തിയാണ് ഉണ്ടായത്. ഇന്നലെ 11,706 പേരാണ് രോഗമുക്തരായതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ള 1,074 പേർക്കു അസുഖം ഭേദമായി. ഒരു ദിവസത്തിനുള്ളിലെ ഉയർന്ന രോഗമുക്തിയാണിതെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

27.52 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡ് രോഗമുക്തിയും മരണവും തമ്മിലുള്ള അനുപാതം 90:20 ആയി. ഏപ്രിൽ 17ന് ഇത് 80:20 ആയിരുന്നു. രോഗവ്യാപനത്തിന്റെ തോത് ഇപ്പോൾ കുറവാണ്. ഇതെപ്പോൾ കൂടുമെന്ന് ഇപ്പോൾ പറയുന്നത് ശരിയല്ല. നമ്മൾ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ രോഗവ്യാപനം ഏറ്റവും മൂർധന്യാവസ്ഥയിൽ എത്തുന്ന സാഹചര്യം ചിലപ്പോൾ ഒഴിവാക്കാൻ സാധിക്കും. രാജ്യത്ത് പരിശോധനാ കിറ്റുകളുടെ ക്ഷാമം ഇല്ലെന്നും ലവ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,553 പുതിയ കേസുകൾ കൂടി രാജ്യത്തു റിപ്പോർട്ടു ചെയ്തു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42,533 ആയി. ഇതിൽ 29,453 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 1373 പേർരാണ് കോവിഡ് ബാധിച്ചു മരിച്ചത്. കോവിഡ് പോലുള്ള മഹാമാരികൾ സാമൂഹി അകലം പോലുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് മുന്‍കാല അനുഭവങ്ങൾ സൂചിപ്പിക്കുന്നതെന്ന് ലവ് അഗർവാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button