KeralaLatest NewsNews

പ്രവാസികളുടെ മടങ്ങിവരവ്: ഒന്നും അറിയാതെ മുഖ്യ മന്ത്രി എന്തൊക്കെയോ വിളിച്ചു പറയുന്നു എന്ന് വി. മുരളീധരൻ

എല്ലാ ദിവസവും വൈകിട്ടുള്ള പത്ര സമ്മേളനത്തിന് മുമ്പ് മുഖ്യ മന്ത്രി നല്ല രീതിയിൽ ഗൃഹപാഠം ചെയ്യണമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു

തിരുവനന്തപുരം: വിദേശത്ത് കുടുങ്ങിയ എണ്‍പതിനായിരം പ്രവാസികളെ മാത്രം കേരളത്തിലേക്ക് മടക്കി കൊണ്ടുവരുമെന്ന മുഖ്യ മന്ത്രി പിണറായി വിജയൻറെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി.മുരളീധരന്‍. എണ്‍പതിനായിരം പേര്‍ എന്ന വിവരം മുഖ്യമന്ത്രിക്ക് എവിടെനിന്നു കിട്ടിയെന്ന് അറിയില്ല. വരാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളേയും നാട്ടിലേക്ക് കൊണ്ടുവരുമെന്ന് വി.മുരളീധരന്‍ പറഞ്ഞു.

പ്രവാസികള്‍ പുറപ്പെടും മുന്‍പ് കോവിഡ് പരിശോധന നടത്തുമെന്നും വി.മുരളീധരന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഐ.സി.എം.ആര്‍ ആണെന്നും മുരളീധരന്‍ പറഞ്ഞു. പരിശോധന നടത്താതെ കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ തീരുമാനം അപകടകരമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. എല്ലാ ദിവസവും വൈകിട്ടുള്ള പത്ര സമ്മേളനത്തിന് മുമ്പ് മുഖ്യ മന്ത്രി നല്ല രീതിയിൽ ഗൃഹപാഠം ചെയ്യണമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

ALSO READ: ഇന്ത്യയിൽ മടങ്ങിയെത്തുന്ന പ്രവാസികൾ കോവിഡ് നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലോക്ക് ദ ഹൗസ് പദ്ധതി ഒരുങ്ങുന്നു

യുഎഇ എംബസിയില്‍ ഇതുവരെ 1,97,000 പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യ ആഴ്ചയിലെ നടപടികളുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മുഖ്യമന്ത്രി നല്‍കിയെന്നു പറയുന്ന പട്ടികയെക്കുറിച്ച് അറിയില്ലെന്നും വി.മുരളീധരന്‍ വ്യക്തമാക്കി. പ്രവാസികളെ എത്തിക്കുന്നതില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കിയിട്ടില്ലെന്നും കേന്ദ്ര മന്ത്രി വി.മുരളീധരന്‍ വിശദീകരിച്ചു. കണ്ണൂരടക്കം നാലു വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികള്‍ നാട്ടിലെത്തുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button