Latest NewsIndiaInternational

ആരോഗ്യസേതു ആപ്പിലെ വിവരങ്ങൾ ചോർന്നെന്നും ആർക്കൊക്കെ കോവിഡ് ഉണ്ടെന്നു പറയാമെന്നും ഫ്രഞ്ച് ഹാക്കർ, വ്യക്തികളെ തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് സംവിധാനമെന്നു തിരിച്ചടിച്ച് കേന്ദ്രം

പ്രധാനമന്ത്രിയുടെ ഓഫിസിലെ അഞ്ചുപേര്‍ക്ക് സുഖമില്ലെന്നും സൈനിക ആസ്ഥാനത്തെ രണ്ട് പേര്‍ അസുഖ ബാധിതരാണെന്നും റോബര്‍ട്ട് ട്വീറ്റ് ചെയ്തു

ന്യൂഡല്‍ഹി ∙ കൊവിഡ് രോഗികളെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിലെ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച്‌ രാഹുൽ ഗാന്ധിയുൾപ്പെടെ ആരോപണം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ആരോഗ്യസേതു ആപ്പിൾ സുരക്ഷാ വിഴ്ച ഉണ്ടെന്ന ആരോപണവുമായി ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്റിസ്റ്റ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഓഫിസിലെ അഞ്ചുപേര്‍ക്ക് സുഖമില്ലെന്നും സൈനിക ആസ്ഥാനത്തെ രണ്ട് പേര്‍ അസുഖ ബാധിതരാണെന്നും റോബര്‍ട്ട് ട്വീറ്റ് ചെയ്തു

 

പാര്‍ലമെന്റിലെ ഒരാളും ആഭ്യന്തര വകുപ്പിലെ ഓഫിസിലെ 3 പേരും അസുഖ ബാധിതരെന്നും ഇയാളുടെ ട്വീറ്റില്‍ പറയുന്നു.രാജ്യത്തെ 9 കോടി ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ അപകടത്തിലാണെന്നും ഹാക്കര്‍ ട്വീറ്റ് ചെയ്തു. എന്നാൽ ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളുടെ ആരോപണം. ആപ്പ് ഹാക്ക് ചെയ്തുവെന്ന ഹാക്കറുട‌െ അവകാശവാദം സാങ്കേതിക വിഭാഗം തള്ളി.

ആരോഗ്യ സേതു സ്ഥിരം സംവിധാനമല്ലെന്ന് കേന്ദ്ര ഐ..ടി മന്ത്രി രവിശങ്കര്‍ പ്രസാദും അറിയിച്ചിരുന്നു. രോഗബാധിതരുടെ വിവരങ്ങള്‍ സുരക്ഷിതമെന്ന് ആരോഗ്യസേതു സാങ്കേതികവിഭാഗം അറിയിച്ചു. വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല, വ്യക്തികളെ തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് സംവിധാനമെന്നും അവര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button