KeralaLatest NewsNews

സംസ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച റാന്നി നഗരം വീണ്ടും സജീവമാകുന്നു

റാന്നി : കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ആദ്യം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്. ഇതോടെ മലയോര മേഖല കൂടിയായ റാന്നിയിൽ ജില്ലയില്‍ അതീവ ജാഗ്രതയായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിതാ റാന്നി നഗരം പഴയത് പോലെ വീണ്ടും സജീവമായിരിക്കുകയാണ്. സർക്കാർ നിശ്ചയിച്ച ഹോട്ട്സ്പോട്ടിൽ നിന്ന് റാന്നിയെ ഒഴിവാക്കിയതിന് പിന്നാലെയാണ് ഇളവുകൾ പ്രയോജനപ്പെടുത്തി നഗരം വീണ്ടും സജീവമാകുന്നത്.  എന്നാൽ ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താൻ നഗരത്തിൽ പരിശോധന കർശനമാണ്

അടഞ്ഞ് കിടന്നിരുന്ന കടകൾ അണുവിമുക്തമാക്കിയ ശേഷം വ്യാപാരികൾ കച്ചവടം ആരംഭിച്ചു. ഏപ്രിൽ 24 മുതൽ പത്തനംതിട്ട ജില്ലയിൽ ഭാഗികമായ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും റാന്നി നഗരം കാര്യമായ തിരക്കുകളിലേക്ക് കടന്നിരുന്നില്ല. എന്നാൽ ഇപ്പോൾ നഗരം വീണ്ടും സജീവമായി തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button