NattuvarthaLatest NewsKeralaNews

ഈ വർഷം വേല വേണ്ട; നാട്ടുകാര്‍ സംഭാവനയായി പെട്ടിയില്‍ നിക്ഷേപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ക്ഷേത്രം അധികൃതർ

മണ്ണാർക്കാട് : ഈ വർഷം വേല വേണ്ട; നാട്ടുകാര്‍ സംഭാവനയായി പെട്ടിയില്‍ നിക്ഷേപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് നൽകി, ക്ഷേത്രഭണ്ഡാരത്തിലെ പണം കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്സംഭാവന നല്‍കി കരിമ്പയില്‍ സഹാനുഭൂതിയുടെ മാതൃകയായെന്ന് ജനങ്ങൾ, മനുഷ്യ നന്മയിലും മതേതരത്വത്തിലും അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന,കരിമ്പ കൈക്കോട്ടില്‍ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാര തുകയാണ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി നല്‍കിയത്.

കൂടാതെ പൈതൃക കുടുംബ ക്ഷേത്രം കൂടിയായ,കരിമ്പ കൈക്കോട്ടില്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി കെ. അപ്പു വെളിച്ചപ്പാട്, ഭണ്ഡാരത്തിലെ 11,110 രൂപ ദുരിതാശ്വാസനിധിയിലേക്ക് സമര്‍പ്പണം നടത്തി, കല്ലടിക്കോട് പോലീസ് സബ്‌ഇന്‍സ്‌പെക്ടര്‍ ലീലാഗോപന്‍ പണം ഏറ്റുവാങ്ങുകയും ചെയ്തു.

തുടർച്ചയായ എല്ലാ വര്‍ഷവും ഈ പൈതൃക ക്ഷേത്രത്തില്‍ വേല നടത്താറുണ്ട്, വേലക്കായി നാട്ടുകാര്‍ സംഭാവനയായി പെട്ടിയില്‍ നിക്ഷേപിച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു, ദക്ഷിണയായി കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കുമെന്നും ഈ സംഭാവന ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ മഹത്തരമാണെന്നും എസ്.ഐ വ്യക്തമാക്കി.

കൂടാതെ വേലായുധന്‍,ശിവന്‍,ഉണ്ണി,സുകുമാരന്‍,സന്തോഷ്,അസീസ്,സതീഷ്‌കുമാര്‍,പി.ജി.വത്സന്‍ എന്നിവരും സ്റ്റേഷനിലെ മറ്റു പോലീസ് ഉദ്യോഗസ്ഥരും ഈ പുണ്യപ്രവൃത്തിക്ക് സാക്ഷികളായി

shortlink

Related Articles

Post Your Comments

Related Articles


Back to top button