Latest NewsNewsIndia

ലോക്ക്ഡൗണ്‍ കാലത്തെ യാത്രയ്ക്കിടെ റോഡപകടങ്ങള്‍ മൂലം മരണപ്പെട്ടത് 42-ഓളം കുടിയേറ്റ തൊഴിലാളികള്‍

മാര്‍ച്ച് 25 മുതല്‍ മേയ് മൂന്നുവരെയുള്ള കാലയളവില്‍ രാജ്യത്ത് റോഡപകടങ്ങളില്‍ ആകെ മരിച്ചത് 140 പേരാണ്

ന്യൂഡല്‍ഹി : രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്തിനെ തുടർന്ന് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് സ്വദേശത്തേയ്ക്ക് മടങ്ങിയത്. കാല്‍നടയായും സൈക്കിളിലും നൂറുകണക്കിന് കിലോ മീറ്ററുകള്‍ താണ്ടി ചിലരൊക്കെ വീടുകളിലെത്തിച്ചേര്‍ന്നപ്പോൾ   നിരവധി പേരാണ് പാതിവഴിയില്‍ വീണുപോയത്. മറ്റു ചിലര്‍ ഇപ്പോഴും യാത്രയിലാണ്.

ഇപ്പോഴിതാ സേവ് ലൈഫ് ഫൗണ്ടേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിൽ ലോക്ക്ഡൗണ്‍ കാലയളവില്‍ വീടുകളിലേയ്ക്കുള്ള യാത്രയ്ക്കിടെ 42 കുടിയേറ്റ തൊഴിലാളികളാണ് റോഡപകടങ്ങള്‍ മൂലം മരണപ്പെട്ടതെന്നാണ് പറയുന്നത്. മാര്‍ച്ച് 25 മുതല്‍ മേയ് മൂന്നുവരെയുള്ള കാലയളവില്‍ രാജ്യത്ത് റോഡപകടങ്ങളില്‍ ആകെ മരിച്ചത് 140 പേരാണ്. ഇതില്‍ 30 ശതമാനത്തിലധികവും വീടുകളിലേയ്ക്കു മടങ്ങിയ കുടിയേറ്റ തൊഴിലാളികളാണ്.

അകലെയുള്ള വീട്ടിലേയ്ക്ക് കാല്‍നടയായും ബസുകളിലും ട്രക്കുകളിലും ഒളിച്ച് യാത്രചെയ്യുന്നതിനിടയിലാണ് അപകടങ്ങളൊക്കെ സംഭവിച്ചത്. ട്രക്ക്, ബസ് എന്നിവ ഇടിച്ചാണ് പല മരണങ്ങളും സംഭവിച്ചത്.

600 റോഡ് അപടകങ്ങളിലാണ് 140 പേര്‍ മരിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോക്ക്ഡൗണിന്റെ 41 ദിവസങ്ങള്‍ക്കിടയിലാണ് 600 അപകടങ്ങള്‍ ഉണ്ടായത്. പഞ്ചാബിലാണ് ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 42 അപകടങ്ങളാണ് പഞ്ചാബില്‍ ഉണ്ടായത്

അതേസമയം ഇത്രയും ദിവസങ്ങള്‍ക്കിടയില്‍ രാജ്യത്ത് ഏകദേശം 65,000 റോഡ് അപകടങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാൽ ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യവ്യാപകമായി വാഹനഗതാഗതം തടഞ്ഞതാണ് അപകടങ്ങളും അതിനെതുടര്‍ന്നുള്ള മരണനിരക്കും വളരെ കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button