Latest NewsIndia

ഇന്നലെ കശ്മീരിൽ കൊല്ലപ്പെട്ട കൊടും ഭീകരൻ സ്‌കൂളിലെ പഴയ കണക്ക്‌ അധ്യാപകന്‍ ,തലയ്ക്ക് 12 ലക്ഷം വിലയിട്ടിരുന്ന തീവ്രവാദിയെ കൊലപ്പെടുത്തിയത് സൈന്യത്തിന്റെ വലിയ നേട്ടം

കഴിയുമെങ്കില്‍ പിടികൂടുക, അല്ലെങ്കില്‍ വധിക്കുക എന്നായിരുന്നു സുരക്ഷാ സൈനികര്‍ക്ക്‌ അമിത്‌ ഷാ നല്‍കിയ നിര്‍ദേശം.

ശ്രീനഗര്‍: സ്‌കൂളില്‍ പണ്ട് കണക്ക്‌ അധ്യാപകനായിരുന്നു 32 വയസുകാരനായ റിയാസ്‌ നായ്‌കു. 2012-ല്‍ ഭീകരസംഘാംഗമായി. അവന്തിപോറയിലെ ദുര്‍ബസ്‌ സ്വദേശി. കശ്‌മീര്‍ താഴ്‌വരയില്‍ ഹിസ്‌ബുള്‍ മുജാഹിദീന്റെ ഓപ്പറേഷന്‍സ്‌ തലവനായി വളര്‍ന്നതു വളരെപ്പെട്ടെന്ന്‌.അമിത്‌ ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ തയാറാക്കിയ പത്തു കൊടുംഭീകരരുടെ പട്ടികയിലെ ഒന്നാമന്‍. ഏറ്റവും അപകടകാരിയായ ഭീകരന്‍ എന്ന നിലയില്‍ എ പ്ലസ്‌ പ്ലസ്‌ ഗ്രേഡ്‌ നല്‍കി. തലയ്‌ക്ക്‌ 12 ലക്ഷം രൂപ വിലയിട്ടു. കഴിയുമെങ്കില്‍ പിടികൂടുക, അല്ലെങ്കില്‍ വധിക്കുക എന്നായിരുന്നു സുരക്ഷാ സൈനികര്‍ക്ക്‌ അമിത്‌ ഷാ നല്‍കിയ നിര്‍ദേശം.

2016 ജൂലൈയില്‍ ബുര്‍ഹാന്‍ വാനി വധിക്കപ്പെട്ടതോടെ താഴ്‌വരയില്‍ ഹിസ്‌ബുള്ളിന്റെ നേതൃത്വം യാസിന്‍ ഇട്ടൂവിനായിരുന്നു. പിറ്റേവര്‍ഷം സെപ്‌റ്റംബറില്‍ ഇട്ടൂ വധിക്കപ്പെട്ടു. അന്‍സാര്‍ ഘസ്‌വത്തുള്‍ ഹിന്ദ്‌ എന്ന പേരില്‍ സാക്കിര്‍ മൂസ പ്രത്യേക സംഘമുണ്ടാക്കിയതോടെ നായ്‌ക്കുവും സബ്‌സാര്‍ ഭട്ടും ഹിസ്‌ബുള്‍ മുജാഹിദീന്റെ തലപ്പത്തെത്തി. സാക്കിര്‍ മൂസയെയും സബ്‌സാര്‍ ഭട്ടിനെയും സൈന്യം കഴിഞ്ഞ വര്‍ഷം മേയില്‍ വധിച്ചു. കശ്‌മീരിലെ ഭീകരര്‍ക്ക്‌ നാലു വര്‍ഷമാണ്‌ ശരാശരി ആയുസെന്നും എട്ടു വര്‍ഷം കിട്ടിയ റിയാസ്‌ നായ്‌ക്കു ഭാഗ്യവാനാണെന്നുമായിരുന്നു സൈനികര്‍ക്കിടയിലെ സംസാരം.

മൂന്നുതവണ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട ചരിത്രവും നായ്‌ക്കുവിനുണ്ട്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കുന്നവരുടെ കണ്ണില്‍ ആസിഡ്‌ ഒഴിക്കണമെന്ന ആഹ്വാനം രണ്ടു വര്‍ഷം മുമ്ബ്‌ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ ഏജന്റുമാരാകരുതെന്നു പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കു താക്കീതു നല്‍കിക്കൊണ്ട്‌ കഴിഞ്ഞ കഴിഞ്ഞ വെള്ളിയാഴ്‌ച പുറത്തുവന്ന ശബ്‌ദസന്ദേശം അവസാനത്തേതായി. ദ്‌ റെസിസ്‌റ്റന്‍സ്‌ ഫ്രണ്ട്‌ (ടി.ആര്‍.എഫ്‌) എന്ന പേരില്‍ ഒരു വിഭാഗം ഭിന്നിച്ചു മാറിയതോടെ തല്‍ക്കാലം കശ്‌മീരില്‍ ഹിസ്‌ബുള്ളിനു പുതിയ നേതൃത്വം ഉണ്ടാകില്ലെന്നാണു സുരക്ഷാസേനയുടെ വിലയിരുത്തല്‍.

കൊല്ലപ്പെടുന്ന ഭീകരരുടെ സംസ്‌കാരച്ചടങ്ങില്‍ ആകാശത്തേക്കു വെടിയുതിര്‍ത്ത്‌ “ഗണ്‍ സല്യൂട്ട്‌” നല്‍കിയിരുന്ന പഴയ രീതി പുനരാരംഭിച്ചതു നായ്‌ക്കുവിന്റെ നിര്‍ദേശാനുസരണമായിരുന്നു.അമിത് ഷാ തയാറാക്കിയ പത്തു ഭീകരരുടെ പട്ടിക ഇപ്രകാരം ആയിരുന്നു. 1. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ചീഫ് റിയാസ് നായികൂ. 2. ലഷ്‌കര്‍ ഭീകരന്‍ വാസിം അഹമ്മദ് എന്ന ഒസാമ. 3. ഹിസ്ബുള്‍ ഭീകരന്‍ മുഹമ്മദ് അഷ്‌റഫ് ഖാന്‍ എന്ന അഷ്‌റഫ് മൗലവി.4. ഹിസ്ബുള്‍ ഭീകരന്‍ മെഹ്‌റാസുദ്ദീന്‍. 5. ഹിസ്ബുള്‍ ഭീകരന്‍ ഡോ. സെയ്ഫുള്ള എന്ന സെയ്ഫുള്ള മീര്‍. 6.ഹിസ്ബുള്‍ ഭീകരന്‍ അര്‍ഷിദ് ഉല്‍ ഹഖ്.7. ജെയ്ഷ് ഇ മുഹമ്മദ് കമാന്‍ഡര്‍ ഹസീഫ് ഉമര്‍ 8. ജെയ്ഷ് ഭീകരന്‍ ഷാഹിദ് ഷെയ്ഖ്.9 അല്‍-ബാദര്‍ കമാന്‍ഡര്‍ ജാവേദ് മട്ടൂ.10.ഹിസ്ബുള്‍ ഭീകരന്‍ ഇയാസ് അഹമ്മദ് മാലിക്.

കശ്മീര്‍ താഴ് വരയില്‍ പാക്കിസ്ഥാന്‍ സഹായത്തോടെ കശ്മീരി യുവാക്കളെ വലിയ തോതില്‍ തീവ്രവാദത്തിന് എത്തിച്ചിരുന്നത് റിയാസ് നിയാകൂ ആയിരുന്നു. പ്രാദേശിക തീവ്രവാദി ഗ്രൂപ്പുകളെ ഒന്നിപ്പിച്ച്‌ ഇന്ത്യക്കെതിരേ വലിയ തോതില്‍ സായുധ ആക്രമണം റിയാസ് നടത്തിയിരുന്നു. വിഘടനവാദികളില്‍ നിന്ന് റിയാസിന് പിന്തുണ ലഭിച്ചിരുന്നതിനാല്‍ ഇയാളെ പിടികൂടുക സുരക്ഷ ഏജന്‍സികള്‍ക്ക് വലിയ പ്രയാസമേറിയ ദൗത്യമായിരുന്നു. മിക്കപ്പോഴും സ്ത്രീകളേയും കുട്ടികളേയും അടക്കം മറയായി സൂക്ഷിച്ചായിരുന്നു ഇയാളുടെ തീവ്രവാദ പ്രവര്‍ത്തനം.പലതവണ ഇയാളെ പറ്റി രഹസ്യവിവരം ലഭിച്ചിരുന്നെങ്കിലും സാധാരണക്കാര്‍ തങ്ങുന്ന മേഖലയില്‍ ഒളിച്ചുകഴിയുന്നതിനാല്‍ ഒരു സൈനിക നീക്കം പ്രാവര്‍ത്തികമായിരുന്നില്ല.

ഏറ്റുമുട്ടലുണ്ടായത്. അവന്തിപ്പോരയിലെ ഷര്‍ഷാലി ക്രൂ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുണ്ടെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈനിക സംഘത്തെ കണ്ട് തീവ്രവാദികള്‍ വെടിവയ്‌ച്ചെങ്കിലും അതിശക്തമായി സേന തിരിച്ചടിക്കുകയായിരുന്നു. റിയാസ് നായികൂവിനെ കൂടാതെ മറ്റു ചില ഭീകരരും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും സേന അതു സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button