KeralaLatest NewsNews

ലോകത്ത് PPE കിറ്റ് ഉണ്ടാക്കി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയെന്ന് സന്തോഷ് പണ്ഡിറ്റ്; ഈ വാർത്ത മലയാളം ന്യൂസ്‌ ചാനലുകളിൽ കണ്ടില്ലല്ലോയെന്ന് ആരാധകൻ

ലോകത്ത് PPE കിറ്റ് ഉണ്ടാക്കി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയെന്ന് സന്തോഷ് പണ്ഡിറ്റ്.ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ മുമ്പ് PPE കിറ്റിനായ് ചൈനയെ ആശ്രയിച്ചിരുന്ന രാജ്യങ്ങളൊക്കെ ഇപ്പോള് ഇന്ത്യയെ കയറ്റുമതിക്കായ് ആശ്രയിച്ചു തുടങ്ങിയെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നുണ്ട്. അതേസമയം ഈ വാർത്ത മലയാള മാധ്യമങ്ങളിൽ വന്നില്ലല്ലോയെന്ന ചോദ്യം പോസ്റ്റിന് കീഴെ കമന്റ് വരുന്നുണ്ട്. ഇതിന് മറുപടിയും പണ്ഡിറ്റ് നൽകുന്നുണ്ട്.

Read also: ‘വിശപ്പ് എന്ന രോഗത്തിന് വാക്‌സിന്‍ കണ്ടെത്തിയിരുന്നെങ്കില്‍’…; ട്വീറ്റുമായി നടൻ വിജയ് സേതുപതി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം..

ഒരു സന്തോഷ വാ൪ത്തയുണ്ടേ..
ലോകത്ത് PPE കിറ്റ് ഉണ്ടാക്കി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി എന്ന് വാ൪ത്ത. . ഇതോടെ മുമ്പ് PPE കിറ്റിനായ് ചൈനയെ ആശ്രയിച്ചിരുന്ന രാജ്യങ്ങളൊക്കെ ഇപ്പോള് ഇന്ത്യയെ കയറ്റുമതിക്കായ് ആശ്രയിച്ചു തുടങ്ങി. (പാവം ചൈനയുടെ പണി പാളി..)

യഥാ൪ത്ഥത്തില് 2020 ഫെബ്രുവരി വരെ PPE കിറ്റ് ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ കൊറോണാ ബാധ ചൈനയില് വ്യാപകമായപ്പോള് ബുദ്ധിപൂ൪വ്വം കാര്യങ്ങളെ മു൯കൂട്ടി കണ്ട് ഒരു മാസം 60 ലക്ഷം PPE കിറ്റ് ഉല്പാദിപ്പിച്ചതാണ് നേട്ടമായത്. അങ്ങനെയാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായ് ഇന്ത്യ മാറിയത്.

ഇന്ത്യയിലെ പ്രമുഖ textiles company കളായ Sri Aravindh Mills, 3M, Indian Technical Textiles Association എന്നിവരുടെ കട്ട സപ്പോ൪ട്ടോടെയാണ് DRDO lab test ല് വരെ വിജയകരമായ് പൂ൪ത്തിയാക്കി ഇന്ന് ഇന്ത്യ ലോകത്തിന്ടെ നെറുകയില് എത്തിയത്.

ഉല്പാദിപ്പിച്ചതില് 80 ലക്ഷം PPE കിറ്റുകള് ആരോഗ്യ രംഗത്ത് പ്രവ൪ത്തിക്കുന്നവ൪ക്കാണ് നല്കുന്നത്.

ഈ വാ൪ത്തയുടെ English news link ന്നാ..പിടിച്ചോ..

https://m.facebook.com/story.php?story_fbid=3075484062517616&id=670321879700525

Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല)

shortlink

Related Articles

Post Your Comments

Related Articles


Back to top button