Latest NewsIndiaNews

വി​ഷ​വാ​ത​ക ചോ​ര്‍​ച്ച അ​തീ​വ​ഗു​രു​ത​രം; വഴിയരികിൽ ബോധരഹിതരായി കിടക്കുന്നവർ അനേകം

പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടും പ്ലാ​ന്‍റി​ന് സ​മീ​പ​ത്തെ ജ​ന​ങ്ങ​ളി​ല്‍​നി​ന്നു പ്ര​തി​ക​ര​ണ​മു​ണ്ടാ​കാ​ത്ത​ത് ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്

വി​ശാ​ഖ​പ​ട്ട​ണം:രാജ്യത്തെ ഞെട്ടിച്ച് വിശാഖപട്ടണത്തെ വിഷവാതകദുരന്തം, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്​ വ്യവസായശാലയില്‍നിന്ന്​ ചോര്‍ന്ന വിഷവാതകം ശ്വസിച്ച്‌​ മൂന്നുപേര്‍ മരിച്ചു, വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്‍ഡസ്​ട്രീസില്‍ നിന്നാണ്​ രാസവാതകം ചോര്‍ന്നത്​, വ്യാവസായിക മേഖലയിലാണ്​ ദുരന്തമുണ്ടായത്​ മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.

ആ​ര്‍​ആ​ര്‍ വെ​ങ്ക​ട്പ​ട്ട​ണം ഗ്രാ​മ​ത്തി​ലെ എ​ല്‍​ജി പോ​ളി​മേ​ഴ്‌​സ് ക​ന്പ​നി​യി​ലെ വാ​ത​ക​പൈ​പ്പാ​ണ് ചോ​ര്‍​ന്നി​രി​ക്കു​ന്ന​ത്. പു​ല​ര്‍​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് വി​ഷ​വാ​ത​ക ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്. സ്റ്റെ​റീ​ന്‍ വാ​ത​ക​മാ​ണു ചോ​ര്‍​ന്ന​തെ​ന്നാ​ണു സൂ​ച​ന.

വിഷവാതകം ശ്വസിച്ച് മരിച്ചവരില്‍ ഒരാള്‍ എട്ട്​ വയസ്സുകാരിയാണ്​,, മരണസംഖ്യ ഉയരുമെന്നാണ്​ സൂചനകൾ വ്യക്തമാക്കുന്നത്, വ്യാഴാഴ്​ച പുലര്‍ച്ച മൂന്നോടെയാണ്​​ ചോര്‍ച്ച ഉണ്ടായത്​. അധികൃതര്‍ സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. ദുരന്ത നിവാരണ സേനയും അഗ്​നശമന സേനയും പൊലീസും സ്​ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുകയാണ് പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടും പ്ലാ​ന്‍റി​ന് സ​മീ​പ​ത്തെ ജ​ന​ങ്ങ​ളി​ല്‍​നി​ന്നു പ്ര​തി​ക​ര​ണ​മു​ണ്ടാ​കാ​ത്ത​ത് ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ള്‍ ബോ​ധ​ര​ഹി​ത​രാ​യി കി​ട​ക്കു​ക​യാ​ണോ എ​ന്നു ആ​ശ​ങ്ക​യു​ണ്ട്.

വഴിയരികിൽ ജനങ്ങൾ അബോധാവസ്ഥയിൽ കിടക്കുന്ന ചിത്രങ്ങളും റിപ്പോർട്ടുകളും ഇതിനോടകം പുറത്തെത്തിക്കഴിഞ്ഞു, പോലീസുകാർ നിരന്തരം അഭ്യർ‌ഥിച്ചിട്ടും സമീപ വീടുകളിലുള്ളവർ പ്രതികരിക്കാത്തത് വൻ ആശങ്കയാണ് സൃഷ്ട്ടിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button