Latest NewsNewsIndia

കോവിഡ് ചികിത്സയ്ക്ക് ഗംഗാജലം; ഐസിഎംആർ നിർദേശമിങ്ങനെ

ന്യൂഡൽഹി: കോവിഡ്–19 രോഗത്തിന്റെ ചികിത്സയ്ക്ക് ഗംഗാജലം ഉപയോഗിക്കണമെന്ന ജല മന്ത്രാലയത്തിന്റെ നിർദേശം തള്ളി ഐസിഎംആർ. ഇതുവരെ ലഭിച്ച തെളിവുകൾക്കൊന്നും ശാസ്ത്രീയമായ അടിത്തറയില്ലെന്നും കൂടുതൽ ശാസ്ത്രീയ തെളിവുകൾ ഇല്ലാതെ ഇതു സംബന്ധിച്ച പഠനങ്ങൾ പോലും നടത്തേണ്ടെന്നും ഐഎംആർ വ്യക്തമാക്കുന്നു. ഗംഗാജലം ഉപയോഗിച്ച് കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനെക്കുറിച്ച് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തണമെന്ന് വിവിധ സന്നദ്ധ സംഘടനകളുടെയും മറ്റു ആളുകളുടെയും ഭാഗത്തുനിന്ന് നിർദേശങ്ങൾ ലഭിച്ചിരുന്നു.

Read also: താങ്കൾ വിജയിച്ചു; ഷി ജിൻപിങ്ങിന് അഭിനന്ദന സന്ദേശമയച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ

അതേസമയം നാഷനല്‍ എൻവിറോൺമെന്റൽ എൻജിനീറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം അനുസരിച്ച് ഗംഗാജലത്തിൽ പതോജനിക് ബാക്ടീരിയകളെക്കാൾ ബാക്ടീരിയോഫേജുകളുടെ എണ്ണം വളരെക്കൂടുതലാണെന്നു കണ്ടെത്തിയിരുന്നു. എന്നാൽ, ഗംഗാജലത്തിന് എന്തെങ്കിലും വൈറസ് പ്രതിരോധ ശേഷിയുണ്ടോയെന്ന് കണ്ടെത്താനായിട്ടില്ലെന്നും വ്യക്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button