Latest NewsUAENews

ദ്രുത പരിശോധന നടത്താതെ മടക്കം: മൂന്ന് വിമാനങ്ങളിലായി ഇന്ന് എത്തുന്നത് 541 പ്രവാസികള്‍

മസ്‌ക്കറ്റ്: മൂന്ന് വിമാനങ്ങളിലായി ഇന്ന് കേരളത്തിലേക്ക് എത്തുന്നത് 541 പ്രവാസികള്‍. ഒമാൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇവർ എത്തുന്നത്. അതേസമയം ദ്രുത പരിശോധന നടത്താതെയാണ് പ്രവാസികളുടെ മടക്കം. കുവൈറ്റില്‍ നിന്നാണ് മൂന്നാം ദിവസത്തെ ആദ്യ വിമാനം പുറപ്പെട്ടത്. രാത്രി 9.15ന് നെടുമ്പാശേരിയിലെത്തുന്ന വിമാനത്തില് ‍177 യാത്രക്കാരുണ്ടാകും.

Read also: പ്രവാസികളുമായി കുവൈറ്റിൽ നിന്നുള്ള ആദ്യ വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു

ഒമാനില്‍ നിന്നുള്ള ആദ്യസംഘവും നാട്ടിലേക്ക് തിരിച്ചു. 177 മുതിര്‍ന്നവരും 4 കൈക്കുഞ്ഞുകളുമടക്കം 181 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാത്രി 9.00 മണിക്ക് വിമാനം നെടുമ്പാശേരിയിലെത്തും. രാത്രി 9.30ന് 183 യാത്രക്കാരുമായി ദോഹയില്‍ നിന്നുള്ള ആദ്യസംഘവും കൊച്ചിയിലേക്ക് തിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button