Latest NewsKeralaNews

ഡല്‍ഹിയിലെ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക പ്രതിനിധി എ.സമ്പത്ത് നാട്ടില്‍ : ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങിയിരിക്കുന്നത് നിരവധി പേര്‍ : മലയാളികള്‍ക്ക് ഇടപെടാനാളില്ല … പിണറായി സര്‍ക്കാറിനെതിരെ വ്യാപക വിമര്‍ശനം

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാറുമായുള്ള സംസ്ഥാന സര്‍ക്കാറിന്റെ വിവിധ ആവശ്യങ്ങള്‍ക്കും പദ്ധതികള്‍ക്കുമെല്ലാം വേഗത്തില്‍ നീക്കുപോക്കുകള്‍ നടത്തുന്നതിനായാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധിയായി മുന്‍ എംപി കൂടിയായ എം.സമ്പത്തിനെ നിയമിച്ചത്. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട തന്റെ ജോലികള്‍ക്ക് അവധി കൊടുത്ത് സമ്പത്ത് അപ്പോള്‍ കുടുംബത്തോടൊപ്പം നാട്ടിലാണ്. ലോക്ഡൗണില്‍ നാട്ടിലേക്കു മടങ്ങാനാകാതെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി മലയാളികളാണ് കുടുങ്ങികിടക്കുന്നത്. ഈ അവസരത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിയ്‌ക്കേണ്ട ഉദ്യോഗസ്ഥനെതിരെ മറുനാടന്‍ മലയാളികള്‍ രംഗത്ത് എത്തി.

read also : അവധിയില്‍ നാട്ടിലെത്തി വിദേശത്തേയ്ക്ക് പോകാനാകാതെ കുടുങ്ങി കിടക്കുന്നവര്‍ക്ക് എന്ന് വിദേശത്തേയ്ക്ക് മടങ്ങാം എന്നതിന് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് നഴ്സുമാര്‍ ഉള്‍പ്പെടെ നിരവധി മലയാളികള്‍ ദുരിതം നേരിടുമ്പോഴാണ് കേന്ദ്രത്തില്‍ കേരളത്തിന്റെ ഇടപെടല്‍ കൂടുതല്‍ ക്രിയാത്മകമാക്കാനെന്നു കാട്ടി നിയമിച്ച പ്രതിനിധിയുടെ അഭാവം. കോവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാരെ നിരീക്ഷണത്തിലാക്കാന്‍ കേരള ഹൗസ് വിട്ടുനല്‍കണമെന്ന ആവശ്യം തള്ളിയത് ഡല്‍ഹിയിലെ മലയാളികള്‍ക്കു തിരിച്ചടിയായിരുന്നു.

സമ്പത്തിന്റെ ആവശ്യപ്രകാരം പഴ്സനല്‍ സ്റ്റാഫിനെയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്‍ഡ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ് തുടങ്ങിയവരെയാണ് ഇത്തരത്തില്‍ നിയമിച്ചത്. സമ്പത്തിന് യാത്ര ചെയ്ത വകയില്‍ 12 ലക്ഷംരൂപ അനുവദിക്കാനും അനുമതി നല്‍കി. തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കും തിരിച്ചും വിമാനത്തില്‍ സഞ്ചരിച്ചതിനും കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്തതിനുമാണ് ബത്ത നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button