Latest NewsIndiaInternational

‘അത് ഞങ്ങൾഇങ്ങെടുത്തു’ ഇന്ത്യയുടെ മാപ്പിൽ പാക് അധിനിവേശ കാശ്മീരും, പ്രതിഷേധവുമായി ഇമ്രാൻ ഖാൻ

ഇസ്ലാമബാദ്: പാക് അധീന കാശ്മീരിലെ പ്രദേശങ്ങളില്‍ കൂടി ഇന്ത്യ കാലാവസ്ഥാ നിരീക്ഷണം നടത്തുന്നതിനെതിരെ എതിര്‍പ്പുമായി പാകിസ്ഥാന്‍. ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യ മാപ്പുകള്‍ നിര്‍മിച്ചത് വസ്തുതകള്‍ക്ക് വിരുദ്ധമായാണെന്നും പാകിസ്ഥാന്‍ ഫോറിന്‍ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ ആരോപിക്കുന്നു. പ്രദേശങ്ങളുടെ പദവിയെ സംബന്ധിച്ച്‌ ഇന്ത്യ തീരുമാനം കൈക്കൊള്ളുന്നത് നിയമവിരുദ്ധമാണെന്നും ഇന്ത്യയുടെ നീക്കം ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്.

പാകിസ്ഥാന്‍ കൈയ്യടക്കി വച്ചിരിക്കുന്ന കശ്മീരിലെ പ്രദേശങ്ങള്‍ കൂടി കാലാവസ്ഥാ പ്രവചനം നടത്താന്‍ ഉദ്ദേശിക്കുന്ന സഥലങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്(ഐ.എം.ഡി) ഉള്‍പ്പെടുത്തിയിരുന്നു. ഇതുവരെ പാക് അധീന കാശ്മീരിലെ പ്രദേശങ്ങളിലെ കാലാവസ്ഥ പ്രവചനം ഇന്ത്യ ഒഴിവാക്കുകയാണ് ചെയ്തിരുന്നത്. ഈ തീരുമാനത്തോടെ കാലാകാലങ്ങളായി പിന്തുടര്‍ന്നുവന്ന ശീലത്തിനാണ് കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തുന്നത്. പാകിസ്ഥാന്‍ കൈയടക്കി വച്ചിരിക്കുന്ന പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കുകയായിരുന്നു ഈ നീക്കത്തിലൂടെ ഇന്ത്യ.

ഇതിനോടനുബന്ധിച്ച്‌, പാക് അധീന കാശ്മീരിലെ പ്രദേശങ്ങളില്‍ നിന്നുമുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ കൂടി വാര്‍ത്തകളില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍, കേന്ദ്രത്തിന് കീഴിലുള്ള ടെലിവിഷന്‍ ചാനലായ ‘ദൂരദര്‍ശനോട്’ നിര്‍ദേശിച്ചിരുന്നു.ഇതേതുടര്‍ന്ന് രാജ്യത്തെ ഏതാനും സ്വകാര്യ ചാനലുകളും ഇതിനായി സന്നദ്ധത അറിയിച്ചുകൊണ്ട് മുന്നോട്ട് വന്നിരുന്നു.മുന്‍കാലങ്ങളില്‍ വ്യത്യസ്തമായി ഇന്ത്യ ഈ ശക്തമായ നിലപാടെടുക്കാന്‍ ഇന്ത്യ തീരുമാനിച്ചതിനു പിന്നില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പുതന്നെ ഇക്കാര്യം സംബന്ധിച്ച്‌ ഡെപ്യൂട്ടി എന്‍.എസ്.എ ആയ രജീന്ദര്‍ ഖന്ന, വിദേശ. ആഭ്യന്തര മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ക്ക് പ്രപ്പോസല്‍ കൈമാറിയിരുന്നു. ഇന്ത്യയുടെ ഇന്റലിജന്‍സ് സ്ഥാപനങ്ങളായ റോ(റീസേര്‍ച്ച്‌ ആന്‍ഡ് അനാലിസിസ് വിങ്‌), കേന്ദ്ര ഇന്റലിന്‍സ് ബ്യൂറോ എന്നിവര്‍ക്കും ഈ പ്രപ്പോസല്‍ ലഭിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഈ പ്രപ്പോസലിന് അംഗീകാരം ലഭിച്ചത്.

തുടര്‍ന്ന് ഇക്കാര്യം സംബന്ധിച്ച്‌ നിരവധി ചര്‍ച്ചകളും നടന്നിരുന്നു. ഈ തീരുമാനം എന്തൊക്കെ തരം സന്ദേശങ്ങളാണ് പുറത്തുവിടുക എന്നത് സംബന്ധിച്ച്‌ അജിത് ഡോവല്‍ ചില കാര്യങ്ങള്‍ പറഞ്ഞതായി കേന്ദ്ര സര്‍ക്കാരിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്.പാക് അധീന കാശ്മീരിലെ വടക്കന്‍ പ്രദേശങ്ങളില്‍(ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍) തിരഞ്ഞെടുപ്പ് നടത്താന്‍ പാകിസ്ഥാന്‍ സുപ്രീം കോടതി അടുത്തിടെ പാക് ഭരണകൂടത്തിന് അനുമതി നല്‍കിയിരുന്നു. നിയമവിരുദ്ധമായ ഈ തീരുമാനത്തിനുള്ള ശക്തമായ മറുപടിയുടെ ഭാഗമാണ് ഇന്ത്യയുടെ ഈ പുതിയ നീക്കവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button