Latest NewsNewsIndia

രാജ്യത്ത് കോവിഡ് രോഗികളെ ഡിസ്‌ചാർജ് ചെയ്യുന്നതിനുള്ള പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളെ ഡിസ്‌ചാർജ് ചെയ്യുന്നതിനുള്ള പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചെറിയ രീതിയിൽ രോഗലക്ഷണങ്ങൾ ഉള്ളവർ, തീവ്രതത കുറഞ്ഞവർ, രോഗം മൂർച്ഛിച്ചവർ എന്നിങ്ങനെ രോഗികളെ മൂന്നായി തരംതിരിച്ചു. രോഗം മൂർച്ഛിച്ചവരെയും പ്രതിരോധശേഷി കുറഞ്ഞവരെയും മാത്രം ആശുപത്രി വിടുന്നതിന് മുൻപായി സ്രവ പരിശോധനയ്‌ക്ക് വിധേയമാക്കിയാൽ മതിയെന്നാണ് മാർഗനിർദേശത്തിൽ പറയുന്ന പ്രധാന കാര്യം.

കുറഞ്ഞ തോതിൽ രോഗലക്ഷണങ്ങൾ പുലർത്തുന്നവരും പരിശോധനകൾക്ക് വിധേയമാകണം. കൊവിഡ് കെയർ സെൻ്ററുകളിൽ പ്രവേശിപ്പിച്ച ഇവരുടെ ശരീരോഷ്‌മാവും പൾസും തുടർച്ചയായി പരിശോധനകൾക്ക് വിധേയമാക്കും. 10 ദിവസങ്ങൾക്ക് ശേഷം ഡിസ്‌ചാർജ് നേടാമെങ്കിലും ആ ഘട്ടത്തിൽ പനിയടക്കമുള്ള ലക്ഷണങ്ങൾ ഉണ്ടാകാൻ പാടില്ല. ഈ സമയത്ത് കൊവിഡ് പരിശോധനകളുടെ ആവശ്യമില്ല. ആശുപത്രിയിൽ നിന്ന് പോയശേഷം ഏഴ് ദിവസം നിർബന്ധിതമായി ക്വാറൻ്റൈനിൽ കഴിയണം. ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചാൽ അധികൃതരെ വിവരമറിയിക്കണം.

തീവ്രത കുറഞ്ഞവരെ രണ്ടായി തിരിച്ചാണ് മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ രോഗലക്ഷണങ്ങൾ ഇല്ലാതാകുകയും അടുത്ത നാല് ദിവസത്തേക്ക് 95 ശതമാനത്തിന് മുകളിൽ ഓക്‌സിജൻ സാച്ചുറേഷൻ നിലനിൽക്കുകയും ചെയ്യുന്നവർക്ക് 10 ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്ന് പോകാം. അല്ലാത്തപക്ഷം ആരോഗ്യപ്രശ്‌നങ്ങൾ തുടർന്നാൽ ഡിസ്‌ചാർജ് ചെയ്യുന്നത് വൈകും. ഇവർ ഏഴ് ദിവസം മറ്റുള്ളവരുമായി സമ്പർക്കം പുലർത്താൻ പാടില്ല. ഈ കാലയളവിൽ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടൽ അധികൃതരെ ബന്ധപ്പെടണം.

തീവ്രത കൂടിയ കേസുകളുള്ളവരെ പിസിആർ ടെസ്‌റ്റ് നെഗറ്റീവ് ആയതിന് ശേഷം മാത്രമേ ഡിസ്‌ചാർജ് ചെയ്യാൻ പാടുള്ളൂ. ഇതിൽ എച്ച്ഐവി രോഗികൾ, അവയവം മാറ്റിവച്ചവർ എന്നിവരും ഉൾപ്പെടുന്നു. ഗുരുതരമായി രോഗം ബാധിച്ചവർക്ക് മുൻപ് മാത്രം ടെസ്‌റ്റും രോഗം ഭേദമായവർക്ക് ആശുപത്രി വിടുന്നതിന് മുൻപ് ഒരു കൊവിഡ് പരിശോധനയുമാണ് ആരോഗ്യമന്ത്രാലയം നിഷ്‌കർഷിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button