Latest NewsNewsIndia

കോവിഡ് 19 : ടി – സീരീസ് ഓഫീസ് സീല്‍ ചെയ്തു

മുംബൈ • കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ മുംബൈയിലെ ടി-സീരീസ് ഓഫീസ് അടച്ചു. രാജ്യത്തെ ഒരു ജനപ്രിയ മ്യൂസിക് റെക്കോർഡ് ലേബലും സിനിമാ നിര്‍മ്മാണ കമ്പനിയുമാണ് ടി – സീരീസ്.

1983 ല്‍ ഡല്‍ഹിയില്‍ ജ്യൂസ് കച്ചവടക്കാരനായിരുന്ന ഗുൽ‌ഷൻ കുമാറാണ് ടി-സീരീസ് സ്ഥാപിച്ചത്. 1997 ല്‍ ഗുല്‍ഷന്‍ കുമാര്‍ കൊല്ലപ്പെട്ട ശേഷം മകന്‍ ഭൂഷന്‍ കുമാറും ഗുല്‍ഷന്‍ കുമാറിന്റെ ഇളയസഹോദരന്‍ കിഷന്‍ കുമാറുമാണ് ടി-സീരീസിന്റെ സാരഥ്യം വഹിക്കുന്നത്. നോയ്ഡയിലാണ് കമ്പനിയുടെ ആസ്ഥാനം.

നേരത്തെ , വിക്കി കൗശൽ, ചിത്രംഗട സിംഗ് തുടങ്ങിയ താരങ്ങളുടെ വാസസ്ഥലമായ ഒബറോയ് സ്പ്രിംഗ്സ് താൽക്കാലികമായി സീല്‍ ചെയ്തിരുന്നു.

ഒരു ഡോക്ടര്‍ കോവിഡ് -19 പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് എബിസിഡി 2 നടി സീമ പാണ്ഡെ താമസിച്ചിരുന്ന അന്ധേരിയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടവും സീല്‍ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button