KeralaLatest NewsNewsGulfQatar

ദോഹ-തിരുവനന്തപുരം പ്രത്യേക വിമാനം റദ്ദാക്കി

തിരുവനന്തപുരം • വന്ദേഭാരത്‌ മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്ന് പ്രവാസികളെ മടക്കികൊണ്ടുവരാനുള്ള എയര്‍ ഇന്ത്യയുടെ ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി. വൈകുന്നേരം ആറുമണിക്ക് (ഇന്ത്യന്‍ സമയം) ദോഹയില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 373 വിമാനമാണ് റദ്ദാക്കിയത്.

വിമാനത്തിന് ദോഹയില്‍ ഇറങ്ങാന്‍ ഖത്തര്‍ അധികൃതര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്നാണ് സൂചന. അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ഉച്ചയ്ക്ക് കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന വിമാനം പുറപ്പെട്ടിരുന്നില്ല.

181 പേരാണ് ദോഹയില്‍ നിന്ന് ഇന്ന് മടങ്ങാനിരിക്കുന്നത്.മുഴുവന്‍ യാത്രക്കാരും രാവിലെ ഇന്ത്യന്‍ സമയം 2 മുതല്‍ ചെക്ക് ഇന്‍ നടപടികള്‍ക്കായി വിമാനത്താവളത്തില്‍ കാത്തിരിപ്പാണ്. അടിയന്തര ചികിത്സ തേടി പോകുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ കൂടാതെ ജോലി നഷ്ടപ്പെട്ടവരും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലുണ്ട്. തിരുവനന്തപുരം, കന്യാകുമാരി ഭാഗങ്ങളിലേക്ക് ഉള്ളവര്‍ മാത്രമല്ല കോഴിക്കോട്, കൊച്ചി ജില്ലകളിലേക്കുള്ളവരും യാത്രക്കാരുടെ പട്ടികയിലുണ്ട്.

വന്ദേഭാരത്‌ ദൗത്യത്തിലെ തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനമായിരുന്നു ഇത്. ഈ വിമാനത്തില്‍ പുറപ്പെടേണ്ടിയിരുന്നവര്‍ എന്ന് മടങ്ങും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button