KeralaLatest NewsNews

വീട്ടില്‍ ക്വാറന്റീനിൽ കഴിയാൻ അനുവദിക്കണം; കൂടത്തായി കേസിലെ പ്രതി ജോളി അപേക്ഷ നല്‍കി

കോഴിക്കോട് : കോറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി കോടതിയില്‍ അപേക്ഷ നല്‍കി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിചാരണ തടവുകാര്‍ക്ക് അനുവദിച്ച ജാമ്യത്തിന് തനിക്കും അർഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയിൽ അപേക്ഷ നൽകിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ താത്പര്യമുള്ള വിചാരണ തടവുകാർക്ക് അപേക്ഷ നൽകാമെന്ന് കഴിഞ്ഞ ദിവസം ജയിൽ അധികൃതർ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ജോളി കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ ജോളിയുടെ അപേക്ഷയിൽ പ്രോസിക്യൂഷൻ ശക്തമായ എതിർപ്പ്‌ അറിയിച്ചിട്ടുണ്ട്. ആറ് കൊലപാതക കേസിൽ പ്രതിയായ ജോളിക്ക് വീട്ടിൽ നിരീക്ഷണത്തിൽ പോവാനുള്ള അനുവാദം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button