Latest NewsNewsIndia

ദേശീയ സാങ്കേതിക ദിനത്തില്‍ പൊഖ്‌റാനിലെ ആണവ പരീക്ഷണത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടന്ന ആണവ പരീക്ഷണത്തെ ദേശീയ സാങ്കേതിക ദിനത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊഖ്‌റാനിലെ ആണവ പരീക്ഷണം ഒരു അസാധാരണ നേട്ടവും ഇന്ത്യന്‍ ചരിത്രത്തിലെ സുപ്രധാന നാഴികകല്ലാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

1998 ലെ ഈ ദിവസം നമ്മുടെ ശാസ്ത്രജ്ഞരുടെ അസാധാരണ നേട്ടം നമ്മള്‍ ഓര്‍ക്കുന്നു. അത് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമായിരുന്നെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. മറ്റുള്ളവരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്താന്‍ സാങ്കേതിക വിദ്യയെ വികസിപ്പിക്കുന്ന എല്ലാവരെയും രാഷ്ട്രം അഭിവാദ്യം ചെയ്യുന്നു.

പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ നേതൃത്വത്തില്‍ നടത്തിയ ആണവ പരീക്ഷണം വലിയൊരു സാങ്കേതിക മുന്നേറ്റം കൈവരിച്ചുവെന്നും ശക്തമായ നേതൃത്വം അദ്ദേഹത്തിലൂടെ രാജ്യം കണ്ടുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ:കോവിഡ് ഭീതി; ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി യു എ ഇ

കൂടാതെ കോവിഡ് പ്രതിരോധത്തിനായി ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. ലോകത്തെ കൊറോണ മുക്തമാക്കാനുള്ള ശ്രമങ്ങളില്‍ സാങ്കേതിക വിദ്യ പല ശാസ്ത്രജ്ഞരെയും സഹായിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡിനെതിരായ മരുന്ന് കണ്ടുപിടിക്കാന്‍ ഗവേഷണം നടത്തുന്ന എല്ലാവരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ആരോഗ്യകരവും മികച്ചതുമായ സൃഷ്ടിക്ക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.corona virus,

shortlink

Related Articles

Post Your Comments

Related Articles


Back to top button