KeralaNattuvarthaLatest NewsNews

കടുവ വീണ്ടുമിറങ്ങിയോ? ആശങ്കയിൽ തണ്ണിത്തോട് നിവാസികൾ, പശുവിനെ വന്യജീവി കടിച്ചുകൊന്ന നിലയിൽ

തൊഴുത്തിലെത്തിയപ്പോഴേക്കും വന്യജീവി രക്ഷപ്പെട്ടിരുന്നുവെന്ന് പ്രദേശവാസികൾ

പത്തനംതിട്ട; പത്തനംതിട്ടയിലെ തണ്ണിത്തോട്ടിന് സമീപം വീണ്ടും കടുവയുടെ ആക്രമണമെന്ന് സംശയം. പശുക്കിടാവിനെ വന്യജീവി കടിച്ചുകൊന്നു. പത്തനംതിട്ട മണിയാര്‍ ഫാക്ടറിപ്പടിയിലാണ് സംഭവം. കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട തണ്ണിത്തോട്ടില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നിരിയ്ക്കുന്നത്.

ഇത്തവണ വട്ടമൂട്ടില്‍ രാജന്റെ പശുക്കിടാവിനെയാണ് വന്യജീവി ആക്രമിച്ചുകൊന്നത്, രാത്രി ഒന്നരയോടെയായിരുന്നു സംഭവം. ബഹളം കേട്ട് വീട്ടുകാര്‍ തൊഴുത്തിലെത്തിയപ്പോഴേക്കും വന്യജീവി രക്ഷപ്പെട്ടിരുന്നുവെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.

ഇക്കഴിഞ്ഞ വ്യാഴാഴ്ച യുവാവ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തണ്ണിത്തോട് മേടപ്പാറയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് സംഭവം ഉണ്ടായത്, പശുക്കിടാവിനെ കടിച്ചു കൊന്നത് കൂടി കണ്ടതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button