Latest NewsNewsIndia

ഇന്ത്യയില്‍ കോവിഡ് മരണം , ജീവന്‍ നഷ്ടമായത് 2293 പേര്‍ക്ക് : ലോകത്ത് മരണം മൂന്ന് ലക്ഷത്തിലേയ്ക്ക് അടുക്കുന്നു : ഏറ്റവും പുതിയ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 2,293 പേര്‍ക്ക് മരണം സംഭവിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു.. രോഗികളുടെ എണ്ണം 70,756 ആയി.. രോഗമുക്തരായത് 22,455 പേരാണ് രോഗവിമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 3604 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മരണനിരക്ക് 3.2 ശതമാനവും രോഗമുക്തി നിരക്ക് 31.74 ശതമാനവുമാണ്.

Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപിന്തുണ കുത്തനെ കൂടി… രാജ്യത്തെ 90 ശതമാനം ജനങ്ങളും പ്രധാനമന്ത്രിയ്‌ക്കൊപ്പം : സര്‍വേ റിപ്പോര്‍ട്ട്

അതേസമയം, ലോകമാകെ കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം പിന്നിട്ടു. 43,08,450 പേര്‍ക്കാണ് ചൊവ്വാഴ്ച രാത്രി വരെ കോവിഡ് പിടിപെട്ടത്. മരിച്ചവര്‍ 2,90,170 ആയി. യുഎസില്‍ പുതുതായി 484 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരിച്ചത് 82,279 പേരാണ്. മറ്റു രാജ്യങ്ങളിലെ മരണ സംഖ്യ ഇങ്ങനെ- യുകെ 32,692, ഇറ്റലി 30,911, സ്‌പെയിന്‍ 26,920, ഫ്രാന്‍സ് 26,643.

shortlink

Related Articles

Post Your Comments

Related Articles


Back to top button