Latest NewsNewsIndia

കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ് യുകെ മാതൃകയെന്ന് വിദഗ്ധര്‍

20 ലക്ഷം കോടി സാമ്പത്തിക പാക്കേജില്‍ പ്രവാസികള്‍ക്കും കാര്‍ഷികമേഖലയടക്കമുള്ള ചെറുകിടകാര്‍ക്ക് പ്രയോജനമെന്ന് സൂചന

ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറാന്‍ ഇതുവരെ ആരും പ്രഖ്യാപിയ്ക്കാത്ത സാമ്പത്തിക പാക്കേജുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ വിശദാംശങ്ങള്‍ വിവരിക്കാന്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് നാലിനാണ് ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനം. അതേസമയം പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഇആര്‍ക്കും അതൃപ്തിയില്ല. രാജ്യത്തെ അഭിസംബോധന ചെയ്യവേ ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 10% വരുന്നതാകും പാക്കേജെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

Read Also : കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് : 7500 രൂപയെങ്കിലും എല്ലാ കുടുംബങ്ങള്‍ക്കും നല്‍കണമെന്ന് മന്ത്രി തോമസ് ഐസക്ക്

ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും പ്രവാസികള്‍ക്കുമുള്‍പ്പെടെ ഗുണകരമാകുന്ന പാക്കേജാകും വരുന്നതെന്ന സൂചന മാത്രമാണ് പ്രധാനമന്ത്രി ഇന്നലെ നല്‍കിയത്. ഒപ്പം പാക്കേജിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ധനമന്ത്രിയും കോവിഡ് മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ചയെ കുറിച്ച് പഠിക്കാനും പരിഹാരം നല്‍കാനുമള്ള ടാസ്‌ക് ഫോഴ്‌സിനെ നയിക്കുകയും ചെയ്യുന്ന നിര്‍മല സീതാരാമന്‍ ഇന്നു മുതല്‍ അറിയിക്കുമെന്നും വ്യക്തമാക്കി. ഇതോടെ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ക്കായാണ് ഇനി രാജ്യം കാത്തിരിക്കുന്നത്.

അതേസമയം, കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച് സാമ്പത്തിക ഉത്തേജക പാക്കേജ് യുകെ മാതൃകയെന്ന് വിദഗ്ധര്‍. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഇന്നലെ രാത്രിയാണ് 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇത് തൊഴില്‍ വ്യാപാര മേഖലയേയും ആരോഗ്യമേഖലയേയും ഉത്തേജിപ്പിക്കുന്നതിനായി മാര്‍ച്ചില്‍ യുകെയില്‍ പ്രഖ്യാപിച്ച 27 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനു സമാനമാണെന്നാണ് വിലയിരുത്തല്‍. ഇതിനു പുറമേ വ്യവസായികള്‍ക്ക് വായ്പ നല്‍കുന്നതിനായി 33000 കോടി പൗണ്ടിന്റെ പാക്കേജും യുകെ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button