Latest NewsKeralaNews

കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് : 7500 രൂപയെങ്കിലും എല്ലാ കുടുംബങ്ങള്‍ക്കും നല്‍കണമെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേന്ദ്ര നിലപാട് സ്വാഗതം ചെയ്ത് ധനമന്ത്രി തോമസ് ഐസക്. അതേസമയം, സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കാത്തത് ഖേദകരമാണെന്നും ധനമന്ത്രി വ്യക്തമാക്കി.

Read Also :ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വിവിധ തലത്തില്‍ ശക്തിപ്പെട്ടുകഴിഞ്ഞു; നമുക്ക് ഈ മഹാമാരി കാലഘട്ടത്തെ മികച്ച അവസരമാക്കിയാണ് മാറ്റേണ്ടത്;- നിര്‍മ്മല സീതാരാമന്‍

കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണം. പലിശ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. സംസ്ഥാനങ്ങള്‍ക്ക് പണവും അര്‍ഹമായ അംഗീകാരവും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തേക്ക് വായ്പകള്‍ക്ക് മൊറാട്ടോറിയം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കണം. 7500 രൂപയെങ്കിലും എല്ലാ കുടുംബങ്ങള്‍ക്കും നല്‍കണം. ജനങ്ങള്‍ക്ക് പണം എത്തിക്കുന്നതില്‍ പ്രശ്‌നം ഉണ്ടാകുമെന്നു തോന്നുന്നു. സാമ്പത്തിക പാക്കേജ് ഈ ഘട്ടത്തില്‍ സഹായകരമായിട്ടുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button