Latest NewsNewsIndia

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വിവിധ തലത്തില്‍ ശക്തിപ്പെട്ടുകഴിഞ്ഞു; നമുക്ക് ഈ മഹാമാരി കാലഘട്ടത്തെ മികച്ച അവസരമാക്കിയാണ് മാറ്റേണ്ടത്;- നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വിവിധ തലത്തില്‍ ശക്തിപ്പെട്ടു കഴിഞ്ഞെന്ന് കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമന്‍. ആത്മ നിര്‍ഭരമായ ഭാരതം എന്ന പ്രധാനമന്ത്രി മുന്നോട്ട് വച്ച പ്രയത്‌നം നാടിനെ ഒന്നിപ്പിക്കുന്നതാണ് അല്ലാതെ ഒറ്റപ്പെടുത്തുന്നതല്ലെന്ന് ധന മന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജ്യത്തോടുള്ള അഭിസംബോധനക്ക് ശേഷം ചെയ്ത ട്വീറ്ററിലൂടെയാണ് ധനകാര്യമന്ത്രി അഭിപ്രായപ്പെട്ടത്.

ഇന്ന് നമുക്ക് ആത്മ വിശ്വാസത്തോടെ ലോകത്തെ നേരിടാൻ സാധിക്കുന്നു. നമ്മള്‍ ആഗ്രഹിക്കുന്നത് സമഗ്രമായ മാറ്റമാണ്. അല്ലാതെ ചെറിയ ചെറിയ സഹായങ്ങളും മാറ്റങ്ങളുമല്ല. നമുക്ക് ഈ മഹാമാരി കാലഘട്ടത്തെ മികച്ച അവസരമാക്കിയാണ് മാറ്റേണ്ടത്.’ നിര്‍മ്മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു.

ALSO READ: കേരളം ഇത് കാണാതെ പോകരുത്; കോവിഡ് തീവ്ര ബാധിത മേഖലകളിൽ ഭക്ഷണ സാധനങ്ങൾ പോലും വാങ്ങാൻ കഴിയാതെ ആയിരക്കണക്കിന് മലയാളികളുടെ ദുരിത ജീവിതം

2001ലെ കച്ചിലെ ഭൂകമ്പത്തിലെ തകര്‍ന്ന ഗുജറാത്ത് ഉയര്‍ത്തെഴുന്നേറ്റത് ജനങ്ങളുടെ കൂട്ടായ്മയിലൂടെയാണ്. അതിനാലാണ് പ്രധാനമന്ത്രി ആത്മനിര്‍ഭര ഭാരതം എന്ന ആശയത്തിലൂടെ ജനങ്ങളുടെ കൂട്ടായ്മയില്‍ വിശ്വാസം ഊന്നിയിരിക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button