NattuvarthaLatest NewsKeralaNewsCrime

പത്തനംതിട്ട കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം ; ദുരൂഹത

പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും എസ്പി എജി സൈമൺ

പത്തനംതിട്ട; പത്തനംതിട്ട കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി, പുരുഷ മൃതദേഹമാണ് കണ്ടെത്തിയത്, ചക്കിമുക്ക് സ്വദേശിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

പറമ്പിൽ നിന്നും തീ ആളിക്കത്തുന്നത് കണ്ട സമീപത്തുള്ള വിദ്യാർഥി ഓടി എത്തിയപ്പോഴേക്കും പൂർണ്ണമായും കത്തിയിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും ഡീസൽ കലർന്ന കുപ്പിയും രണ്ടായിരം രൂപയും കണ്ടെത്തി.

പരിചയമില്ലാത്ത ഒരാൾ അവശതയോടെ നടന്ന് പോകുന്നത് കണ്ടെന്ന് പരിസരവാസികൾ വ്യക്തമാക്കി. എന്നാൽ പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും എസ്പി എജി സൈമൺ വ്യക്തമാക്കി.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button