KeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് കനത്ത മഴ, അതിശക്തമായ മിന്നൽ മുന്നറിയിപ്പ്; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം; ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്. ശക്തമായ ഇടിമിന്നലോടു കൂടിയായിരിക്കും മഴ പെയ്യുക. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.

കൂടാതെ കനത്ത മഴ പ്രവചിച്ച പശ്ചാത്തലത്തില്‍ ഇന്ന് ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ഇടുക്കി, മലപ്പുറം ജില്ലയിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും, യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

വരുന്ന ഞായറാഴ്ച എറണാകുളം, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകളിലും യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button