Latest NewsIndia

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍; മൂന്നാംഘട്ടം കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍

ഫിഷറീസ്, പാലുല്‍പ്പാദനം, ആനിമല്‍ ഹസ്ബന്‍ഡറി, ഭക്ഷ്യ സംസ്‌കരണം എന്നീ മേഖലകള്‍ക്കും അനുബന്ധ മേഖലകള്‍ക്കും സഹായം ലഭിക്കും.

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി 1 ലക്ഷം കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച്‌ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഫാം ഗേറ്റിലും അഗ്രഗേഷന്‍ പോയിന്റുകളിലും കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ക്ക് ധനസഹായം നല്‍കാനായാണ് 1 ലക്ഷം കോടി രൂപ അനുവദിച്ചിരിക്കുന്നത്.ഫിഷറീസ്, പാലുല്‍പ്പാദനം, ആനിമല്‍ ഹസ്ബന്‍ഡറി, ഭക്ഷ്യ സംസ്‌കരണം എന്നീ മേഖലകള്‍ക്കും അനുബന്ധ മേഖലകള്‍ക്കും സഹായം ലഭിക്കും.

1955ലെ അവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി അറിയിച്ചു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതിന് നിയമപരമായ സംവിധാനം ഉണ്ടാക്കും. കൃഷി ഇറക്കുന്നതിന് മുമ്പ് തന്നെ ഉല്‍പ്പന്നങ്ങള്‍ക്ക് എന്ത് വില ലഭിക്കുമെന്ന വിവരം ലഭ്യമാക്കുന്ന സംവിധാനമാണ് വരുന്നത്. ഇതിലൂടെ ഇടനിലക്കാരില്‍ നിന്ന് കര്‍ഷകര്‍ നേരിടുന്ന ചൂഷണം തടയാനാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 5,000 കോടി രൂപ പ്രഖ്യാപിച്ചു. ഇതുവഴി രണ്ട് കോടി കര്‍ഷകര്‍ ഗുണഭോക്താക്കളാകും.

ചെറുകിട ഭക്ഷ്യോത്പ്പന്ന മേഖലക്ക് 10,000 കോടി രൂപയും 5,000 കോടി രൂപ പണ ലഭ്യത ഉറപ്പാക്കാനായും അനുവദിച്ചു. പ്രാദേശിക ഉത്പ്പന്നങ്ങളെ അന്താരാഷ്ട്ര വിപണിയിലേക്ക് ഉയര്‍ത്തുന്നതിന് ഊന്നല്‍ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.പ്രധാനമന്ത്രി മത്സ്യ സമ്ബദ യോജന വഴി മത്സ്യത്തൊഴിലാളികള്‍ക്ക് 20,000 കോടി രൂപയും മത്സ്യബന്ധന മേഖലക്ക് 11,000 കോടി രൂപ ധനമന്ത്രി പ്രഖ്യാപിച്ചു. 13,343 കോടി രൂപ മൃഗസംരക്ഷണത്തിനായി നീക്കിവെച്ചു. ഇതില്‍ 53 കോടി രൂപ പ്രതിരോധ കുത്തിവെയ്പ്പുകള്‍ക്കായി വിനിയോഗിക്കും. ഭക്ഷ്യമേഖലയിലെ നാമമാത്ര സംരംഭങ്ങള്‍ക്ക് 10,000 കോടി രൂപയും ധനമന്ത്രി പ്രഖ്യാപിച്ചു.

തേനീച്ച വളര്‍ത്തലിന് 500 കോടി രൂപ അനുവദിച്ചു. 2 ലക്ഷം ആളുകള്‍ ഇതിലൂടെ ഗുണഭോക്താക്കളാകും. ഔഷധ സസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കും. 10 ലക്ഷം ഹെക്ടര്‍ ഭൂമിയിലാകും കൃഷി വികസനം. ഇതിനായി 4,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ഗംഗാ നദിയുടെ തീരത്ത് 800 ഹെക്ടര്‍ സ്ഥലത്ത് ഔഷധ സസ്യങ്ങളുടെ ഇടനാഴി വികസിപ്പിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button